Newspravasi

കോവിഡ്19: നോർക്ക ധനസഹായത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം:കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പ്രവാസികൾക്ക് പ്രഖ്യാപിച്ചിട്ടുള്ള വിവിധ ധനസഹായ പദ്ധതികൾ ലഭിക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷ ശനിയാഴ്ച(18-04-2020) മുതൽ സ്വീകരിക്കും. നോർക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റ് www.norkaroots.org വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
കേരള പ്രവാസി കേരളീയ ക്ഷേമനിധി പെൻഷൻകാർക്ക് ഒറ്റത്തവണ സഹായമായി 1000 രൂപ ലഭിക്കും.

കോവിഡ് പോസിറ്റീവായ ക്ഷേമനിധിയിലെ അംഗങ്ങൾക്ക് 10000 രൂപ അടിയന്തര സഹായമായി ലഭിക്കും. സാന്ത്വന പദ്ധതിയിൽ കോവിഡ്19 ഉൾപ്പെടുത്തിയതിനാൽ രോഗം സ്ഥിരീകരിച്ച വിദേശത്തുനിന്നും മടങ്ങിയെത്തിവർക്കും സാന്ത്വന സഹായ ചട്ടപ്രകാരം 10000 രൂപ വീതം ലഭിക്കും. വിദേശരാജ്യത്ത് രണ്ടോ അതിലധികമോ വർഷം തൊഴിലെടുത്തശേഷം മടങ്ങിയെത്തി പത്ത് വർഷം കഴിയാത്ത പ്രവാസികൾക്കാണ് സാന്ത്വന പദ്ധതി പ്രകാരം ചികിത്സാസഹായം ലഭിക്കുന്നത്.  പ്രവാസി ക്ഷേമനിധി ബോർഡിൽ നിന്നും സഹായധനം ലഭിക്കാത്തവർക്കുമാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളു.

2020 ജനുവരി ഒന്നിനോ അതിനുശേഷമോ വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുകയും ലോക്ക് ഡൗൺ കാരണം തൊഴിലിടങ്ങളിലേക്ക് തിരിച്ച് പോകാൻ സാധിക്കാതെ വരുകയും ചെയ്യുന്ന കാലവധിയുള്ള പാസ്‌പോർട്ട്, വിസ എന്നിവയുള്ളവർക്കും ഈ കാലയളവിൽ വിസയുടെ കാലാവധി അധികരിച്ചവർക്കും 5000 രൂപ ധനസഹായം ലഭിക്കും.

പേര്, വിലാസം, മൊബൈൽ നമ്പർ, പാസ്‌പോർട്ടിന്റെ ഒന്ന്, രണ്ട്, അഡ്രസ് പേജുകൾ, യാത്രാ വിവരമടങ്ങിയ പേജ്, പാസ്‌പോർട്ടിൽ 2020 ജനുവരി ഒന്നിന് ശേഷം അറൈവൽ രേഖപ്പെടുത്തിയ പേജ്, വിസാ പേജ്/ വിസ കോപ്പി, അപേക്ഷകന്റെ ബാങ്ക് വിവരങ്ങൾ എന്നിവ അപ് ലോഡ് ചെയ്യണം. 5000 രൂപ ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 30.
വിശദ വിവരം www.norkaroots.org യിലും 0471-2770515( ഇന്ത്യൻ സമയം രാവിലെ 9 മുതൽ വൈകിട്ട് 6 വരെ)നമ്പരിലും ലഭിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker