ദിയക്കെതിരെ നോറ: നിങ്ങള്‍ ബിസിനസില്‍ ഫ്രോഡ് നടത്തിയെന്ന് കണ്ടു; എന്തിനാണ് കള്ളം പറയുന്നത്
കൊച്ചി:സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സർ ദിയ കൃഷ്ണക്ക് മറുപടിയുമായി ബിഗ് ബോസ് താരം നോറ. ബിഗ് ബോസിലെ സഹതാരമായ സിജോയുടെ വിവാഹ ദിവസം അദ്ദേഹത്തിന്റെ മുഖത്ത് കേക്ക് തേച്ച നോറയെ വിമർശിക്കുന്ന തരത്തിലുള്ള പ്രതികരണവുമായി ദിയ കൃഷ്ണ രംഗത്ത് വന്നിരുന്നു. ഈ വിഷയത്തിലാണ് നോറ ഇപ്പോള്‍ മറുപടി നല്‍കുന്നത്. ഇത്ര ഇത്രയും വലിയ വിഷയം ആകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. തുടക്കത്തില്‍ വിഷമം ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ പ്രശ്നമൊന്നും ഇല്ലെന്നും നോറ സ്വന്തം യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
സിജോ ചേട്ടന്റെ മുഖത്ത് കേക്ക് തേച്ചതില്‍ എനിക്ക് കുറ്റബോധം ഉണ്ടോന്ന് ചോദിച്ചാല്‍ ഒരു തരത്തിലുള്ള കുറ്റബോധവും ഇല്ല. എനിക്ക് അങ്ങനെ ചെയ്യാനുള്ള സ്പേസിലാണ് ഞാന്‍ അങ്ങനെ ചെയ്യുന്നത്. ഞാന്‍ ചെയ്ത കാര്യം ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്ത കാര്യവുമുണ്ടായിരിക്കും. നാല് ആഴ്ചയോളം നീണ്ട് നിന്ന വിവാഹവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും അവസാനിച്ചതിന് ശേഷമാണ് സ്റ്റേജില്‍ കയറി അങ്ങനെ ചെയ്തത്. അതുകൊണ്ട് തന്നെയാണ് കുറ്റബോധം ഇല്ലാത്തത്.
ഭക്ഷണം വേസ്റ്റാക്കി എന്ന് പറയുന്നവരുണ്ടാകും. കിലോക്കണക്കിന് അരിയൊന്നും അല്ലാലോ. കുറച്ച് കേക്കാണ്. മിക്ക കേക്ക് കട്ടിങ് പരിപാടികളിലും കേക്ക് കട്ട് ചെയ്തതിന് ശേഷം കുറച്ച് എടുത്തതിന് മുഖത്ത് തേക്കാറുണ്ട്. ഇവിടെ എല്ലാവരും തേക്കാതെ ഞാന്‍ ഒറ്റക്ക് തേച്ചു എന്നേയുള്ളു. ഇതിനെ അത്രയധികം ചർച്ചാ വിഷയമാക്കേണ്ട കാര്യമില്ലെന്നും നോറ കൂട്ടിച്ചേർക്കുന്നു.
ദിയ കൃഷ്ണയുടെ പ്രതികരണത്തിലേക്ക് വരികയാണെങ്കില്‍ ആദ്യം ഈ വിഷയത്തെക്കുറിച്ച് സംസാരിക്കേണ്ടതില്ലെന്ന് കരുതിയത്. പക്ഷെ വീണ്ടും അവരുടെ സ്റ്റോറി കണ്ടു. നിങ്ങള്‍ ഒരാളെക്കുറിച്ച് പറയുമ്പോള്‍ നിങ്ങളെക്കുറിച്ച് ആളുകള്‍ പറയും. ഞാന്‍ ഉദ്ദേശിച്ചത് അങ്ങനെയല്ല എന്നൊക്കെ പറയുന്നുണ്ടെങ്കിലും അത്തരം ഒരു സാഹചര്യം ഉണ്ടാക്കിക്കൊടുത്തത് നിങ്ങളാണ്.
എന്തിന് വേണ്ടിയാണ് അവർ അങ്ങനെ ഒരു കമന്റ് ഇട്ടതെന്ന് എനിക്ക് അറിയില്ല. ഇത് എന്റെ സർക്കിളില്‍ നടന്ന കാര്യമാണ്. നിങ്ങള്‍ നിങ്ങളുടെ സുഹൃത്തുക്കളുമായി ചേർന്ന് എന്തൊക്കെ വീഡിയോ ഇടുന്ന്. അതിനൊക്കെ ഞങ്ങള്‍ വന്ന് ജഡ്ജ് ചെയ്യണോ. നിങ്ങള്‍ ബിസിനസില്‍ എന്തോ ഫ്രോഡ് നടത്തി എന്നൊക്കെയുള്ള വീഡിയോ കണ്ടു. അതിനോടൊന്നും ഞാന്‍ പ്രതികരിച്ചിട്ടില്ല. നിങ്ങള്‍ പല കാര്യങ്ങളും ചെയ്യുന്നതും സ്നേഹം പ്രകടിപ്പിക്കുന്നതും കണ്ടന്റിന് വേണ്ടിയാണോ. കണന്റിന് വേണ്ടിയും അല്ലാതെയും നമ്മള്‍ വീഡിയോ ചെയ്യും.
ആദ്യം നിങ്ങള്‍ റിയാക്ട് ചെയ്തു. പിന്നാലെ മറ്റൊരു സ്റ്റോറിയില്‍ പറഞ്ഞത് കണ്ടന്റിന് വേണ്ടിയാണ് ഇതൊക്കെ ഊതിവീർപ്പിക്കുന്നത്. ഞങ്ങളുടെ സർക്കിളില്‍ ആരെയെങ്കിലും കുറിച്ച് പറഞ്ഞാല്‍ അവർ പ്രതികരിക്കും. ഷോ കഴിഞ്ഞതിന് ശേഷം എല്ലാവരുമായി നല്ല ബന്ധമാണ്. ഞങ്ങള്‍ സഹോദരി-സഹോദരന്മാരെപ്പോലെയാണ് കാണുന്നത്. ഞങ്ങള്‍ ആരാണെന്ന് അറിയാതെയാണ് അങ്ങനെ കമന്റ് ചെയ്തതെന്ന് പറഞ്ഞ്. എന്നാല്‍ അതിന് ശേഷമാണ് സായിയെ ബോഡി ഷെയിം ചെയ്തുകൊണ്ടുള്ള കമന്റ് കണ്ടത്.
നിങ്ങള്‍ ഒരു വിവാദമാണ് പ്രതീക്ഷിച്ചത്. അത് കിട്ടിയെന്ന് കരുതുന്നു. ഭക്ഷണം വേസ്റ്റാക്കി കളയുന്നതായിരുന്നില്ല നിങ്ങളുടെ വിഷയം. ജഡ്ജ് ചെയ്യാനാണെങ്കില്‍ നിങ്ങളുടെ വീഡിയോയിലും നിരവധി കാര്യങ്ങളുണ്ടാകും. പക്ഷെ ഞാന്‍ റിയാക്ഷന്‍ വീഡിയോ ചെയ്യുന്ന ആളല്ല. നിങ്ങളുടെ വാക്കുകള്‍ വളച്ചൊടിച്ചു എന്ന് പറയുന്നുണ്ടല്ലോ. എന്നാല്‍ നിങ്ങള്‍ പറഞ്ഞ കാര്യത്തിന്റെ പേരിലാണ് മറുപടികള്‍ കിട്ടിക്കൊണ്ടിരിക്കുന്നത്.
ഇത്തരം വിവാദങ്ങള്‍ സൃഷ്ടിച്ച് നിങ്ങള്‍ ബിഗ് ബോസിലേക്ക് പോകാന്‍ ഒരുങ്ങുകയാണോ എന്ന് എനിക്ക് അറിയില്ല. ബിഗ് ബോസ് കണ്ടിട്ടൊന്നും അല്ല, എനിക്ക് ബിഗ് ബോസിലുള്ള ആളെ മനസ്സിലായത്. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന പലർക്കും പരിചയം കാണും. പലരുടേയും റീല്‍സ് ട്രെന്‍ഡിങ് ആകുന്നത്. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും കണ്ടിട്ടുണ്ടാകും. നിങ്ങള്‍ പറയുന്നത് ആരേയും പരിചയം ഇല്ലെന്നാണ്. എന്തിനാണ് വെറുതെ കള്ളം പറയുന്നത്. എല്ലാത്തിനും ഉപരി ഏത് സാഹചര്യത്തിലാണ് അത് ഞാന്‍ ചെയ്തതെന്ന് എല്ലാവരും മനസ്സിലാക്കണമെന്നാണ് എനിക്ക് പറയാനുള്ളതെന്നും നോറ കൂട്ടിച്ചേർക്കുന്നു.