FeaturedHome-bannerKeralaNews

സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ഉണ്ടാവുമോ? സർവകക്ഷിയോഗ തീരുമാനമിങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ വേണ്ടെന്ന് സർവകക്ഷിയോഗം. വാരാന്ത്യ സെമി ലോക്ഡൗൺ തുടരാനും യോഗം തീരുമാനിച്ചു.

കടകളുടെ പ്രവർത്തനം ഏഴര വരെയായി നിജപ്പെടുത്തിയിട്ടുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായ സ്ഥലങ്ങളിൽ കർശന നിയന്ത്രണങ്ങൾ തുടരണമെന്നും യോഗം ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം ആഹ്ലാദ പ്രകടനങ്ങൾ ഒഴിവാക്കുനുളള നിർദേശം എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കന്മാരും അംഗീകരിച്ചിട്ടുണ്ട്.

നിലവിൽ ഉളള നിയന്ത്രണങ്ങൾ അതേപടി തുടരുകയും കുറച്ചുദിവസങ്ങൾ നിരീക്ഷിച്ച ശേഷം രോഗവ്യാപനം വീണ്ടും ഉയരുകയാണെങ്കിൽ അപ്പോൾ കൂടുതൽ കർശനമായ നിയന്ത്രണങ്ങളിലേക്ക് പോകാമെന്നാണ് സർവകക്ഷിയോഗത്തിൽ തീരുമാനമായത്.

ലോക്ഡൗണിലേക്ക് പോകുകയാണെങ്കിൽ അത് സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെയും ജനങ്ങളെയും മോശമായി ബാധിക്കും എന്നാണ് രാഷ്ട്രീയ പാർട്ടികളുടെ നിലപാട്. ഇതുപരിഗണിച്ചാണ് സമ്പൂർണ ലോക്ഡൗൺ വേണ്ടെന്ന നിലപാടിലേക്ക് സർവകക്ഷിയോഗം എത്തിയത്.

വാക്സിന്റെ പേരിൽ അനാവശ്യ ഭീതി പ്രചരിപ്പിക്കുന്നതിൽ നിന്നും ബന്ധപ്പെട്ടപ്പെട്ടവർ പിൻമാറണമെന്ന് കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവ്വകക്ഷിയോ​ഗത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. മറ്റു സംസ്ഥാനങ്ങൾ വാക്സിൻ ബുക്ക് ചെയ്യുമ്പോൾ കേരളത്തിന്റെ ഭാ​ഗത്ത് നിന്നും അലസമായ സമീപനമാണുള്ളത്. എത്രയും പെട്ടെന്ന് ആവശ്യമായ വാക്സിനുകൾ ബുക്ക് ചെയ്യാൻ സർക്കാർ തയ്യാറാവണം.

ഒച്ചിഴയുന്ന വേ​ഗത്തിലാണ് സംസ്ഥാനത്ത് വാക്സിനേഷൻ നടക്കുന്നത്. കൂടുതൽ വാക്സിനേഷൻ സെന്ററുകൾ തുടങ്ങി ഈ പ്രശ്നം പരിഹരിക്കണം. പ്രൈവറ്റ് ലാബുകളിലെ ആർടിപിസിആർ ടെസ്റ്റിന്റെ നിരക്ക് മൂന്നിലൊന്നായി കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണം. മറ്റു സംസ്ഥാനങ്ങളെ ഈ കാര്യത്തിൽ മാതൃകയാക്കുകയാണ് പിണറായി സർക്കാർ ചെയ്യേണ്ടതെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. ആർടിപിസിആർ ടെസ്റ്റുകളുടെ ഫലം വരാനുള്ള കാലതാമസം ഒഴിവാക്കണം.

ഇത് കൊവിഡ് വ്യാപനത്തിന് കാരണമാവും. നാലും അഞ്ചും ദിവസം വരെ ഫലത്തിനായി ആളുകൾ കാത്തുനിൽക്കുന്ന അവസ്ഥയാണുള്ളത്. ഭാവിയിലെ ഓക്സിജൻ ക്ഷാമം മുന്നിൽ കണ്ട് കൂടുതൽ ഓക്സിജൻ സെന്ററുകൾ തുടങ്ങാൻ സർക്കാർ മുൻകൈ എടുക്കണം. ഓക്സിജൻ പ്ലാന്റുകൾ തുടങ്ങാൻ കേന്ദ്രസർക്കാർ അനുവദിച്ച ഫണ്ട് ഉപയോ​ഗിക്കണം.

ലോക്ക്ഡൗൺ കാലത്തെ പോലെ ​ഗുരുതരമല്ലാത്ത കുറ്റം ചെയ്ത ജയിൽ പുള്ളികൾക്ക് പരോൾ നൽകി ജയിലുകളിലെ കൊവിഡ് വ്യാപനം തടയാൻ സർക്കാർ തയ്യാറാവണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

സര്‍വ്വ കക്ഷി യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍:

FOCUS ON TERTIARY CARE
—————

ഇപ്പോള്‍ നമ്മുടെ രാജ്യം നേരിടുന്ന ദാരുണമായ കാഴ്ച, ഓക്‌സിജന്‍ കിട്ടാതെയും, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ ഇല്ലാതെയും, ആശുപത്രികളില്‍ അഡ്മിഷന്‍ കിട്ടാതെയും രോഗികള്‍ മരിക്കുന്നതാണ്.

നമുക്ക് അറിയാം, കോവിഡ് ബാധിതരാകുന്നവരില്‍ വളരെ ചെറിയ ഒരു വിഭാഗത്തിന് മാത്രമാണ് രോഗം വഷളാകുന്നത്. അവര്‍ക്ക് കൃത്യമായ ചികിത്സ, അല്ലെങ്കില്‍ Life Support കൊടുക്കാന്‍ സാധിച്ചാല്‍, ഭൂരിഭാഗവും ജീവിതത്തിലേക്ക് തിരിച്ച് വരും. അതുകൊണ്ട് നമ്മള്‍, കൂടുതല്‍ ഫോക്കസ് Tertiary Care ന് നല്‍കണ്ടതാണ്.

നമ്മുടെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലേയും, Ventilator – ICU
ബെഡ്ഡുകള്‍, ഒരു Common Pool
ലേക്ക് മാറ്റണം എന്ന് മുന്‍പേ ആവശ്യപ്പെട്ടതാണ്. ഇതിന്റെ Allocation ന്‍ ജില്ലാ തല മെഡിക്കല്‍ ബോര്‍ഡനെ ഏല്പിക്കാം. ഇതിനായി ഒരു Central Helpline Number നല്‍കാവുന്നതുമാണ്.

ഇതിലുപരി, എല്ലാ ജില്ലയിലും, Tertiary Care മാത്രം നല്‍കുന്ന ഒരു സംവിധാനത്തെ പറ്റി ആലോചിക്കാവുന്നതാണ്. തിരുവനന്തപുരത്ത് നിഷ് (NISH) പോലുള്ള സ്ഥാപനങ്ങള്‍ അങ്ങനെ മാറ്റാന്‍ പറ്റുമോ എന്ന് പരിശോധിക്കണം. ഇവിടെ ഓക്്‌സിജന്‍ ഫെസിലിറ്റി ഉള്‍പ്പെടെ എല്ലാം സജ്ജീകരിക്കണം. Refer ചെയ്ത് വരുന്ന Category C Patients നെ മാത്രം admit ചെയ്യുന്ന Tertiary Care Facility ആകണം ഇത്.

ഓക്‌സിജന്‍ ലഭ്യത ഇല്ലാതെയും, വെന്റിലേറ്റര്‍ ഇല്ലാതെയും ഒരു മരണം പോലും കേരളത്തില്‍ സംഭവിക്കില്ല എന്ന് ഉറപ്പ് വരുത്താന്‍ നമുക്ക് സാധിക്കണം. അതിന് ഈ Exclusive Tertiary Care centres സഹായിക്കും എന്ന് കരുതുകയാണ്.

TEST, TRACE and TREAT
—————–

Test, Trace, Treat എന്ന രോഗ വ്യാപനം തടയാനുള്ളതും, contain ചെയ്യാന്‍ ഉള്ളതുമായ strategy തുടരുക തന്നെ വേണം. പരമാവധി ടെസ്റ്റുകള്‍ നടത്താനും, റിസള്‍ട്ട് 24 മണിക്കൂറിനുള്ളില്‍ വെബ്‌സൈറ്റില്‍ ഇടാനുള്ളതുമായ സംവിധാനം വേണം.

ഇതോടൊപ്പം വീടുകളില്‍ കഴിയാന്‍ സാധിക്കാത്തവര്‍ക്കായി, Isolation Facility കളും, പ്രാഥമിക ചികിത്സക്കായി First Line Treatment centre കളും കൂടുതല്‍ സജ്ജീകരിക്കണം.

ചികിത്സാ നിരക്ക് നിയന്ത്രണം
————

മുന്‍പ് ആവശ്യപ്പെട്ട കാര്യമാണ്. കോവിഡ് ചികിത്സക്ക് സ്വകാര്യ ആശുപത്രികള്‍ അമിതമായ നിരക്കാണ് ഈടാക്കുന്നത്. ഇതിന് നിയന്ത്രണം ആവശ്യമാണ്. ദാരിദ്ര്യരേഖയില്‍ താഴെ ഉള്ളവര്‍ക്ക് സ്വകാര്യ മേഖലയിലും സൗജന്യമായി ചികിത്സ നല്‍കാനുള്ള നടപടി ഉണ്ടാവണം. മറ്റുള്ളര്‍ക്കുള്ള ചികിത്സയുടെ നിരക്ക് സര്‍ക്കാര്‍ നിശ്ചയിക്കണം. ഇത് നടപ്പിലാക്കുന്നു എന്ന് ഉറപ്പ് വരുത്തുകയും വേണം.

വാക്സീന്‍ വിതരണം
————-

അവശ്യമായ വാക്സിന്‍ നമുക്ക് ലഭിക്കുന്നില്ല. വാക്സിന്‍ പണം നല്‍കി വാങ്ങണ്ട സ്ഥിതിയുമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. ഇതിലെ ബുദ്ധിമുട്ട് പരിഹരിക്കണം.

വാക്‌സീന്‍ നേരിട്ട് വാങ്ങുന്നത് സംബന്ധിച്ച് വാക്്‌സിന്‍ കമ്പനികളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഈ യോഗത്തില്‍ വിശദമാക്കിയാല്‍ നന്നായിരുന്നു.

മറ്റൊരു കാര്യം, വാക്സിന്‍ നല്‍കുന്ന സ്ഥലങ്ങളിലെ തിരക്ക് ഒഴിവാക്കുക എന്നതാണ്. കൃത്യമായി ഓണ്‍ലൈന്‍ വഴി ടോക്കണ്‍ നല്‍കുക, ടൈം സ്ലോട്ട് അനുവദിക്കുക, തിരക്ക് ഒഴിവാക്കാന്‍ കൂടുതല്‍ വാക്സിനേഷന്‍ സെന്ററുകള്‍ തുടങ്ങുക എന്നീ കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതാണ്.

വാക്സിന്‍ സ്ലോട്ടുകള്‍ ബുക്ക് ചെയ്യാനും, മറ്റ് വിവരങ്ങള്‍ ലഭിക്കാനും ഒരു കോള്‍ സെന്റര്‍ തുടങ്ങുന്നത് ആലോചിക്കാവുന്നതാണ്.

വാക്സിനേഷനും മുന്‍ഗണനാ ക്രമം ഉണ്ടാകണം. High Risk രോഗികള്‍ക്ക് മുന്‍ഗണ നല്‍കാന്‍ സാധിക്കണം. Low risk ആയ വ്യക്തികള്‍ക്ക് പ്രായം അനുസരിച്ച് മുന്‍ഗണനാ ക്രമം നിശ്ച്ഛയിക്കാവുന്നതാണ്. ഇതും തിക്കും തിരക്കും ഒഴിവാക്കാന്‍ സഹായിക്കും.

വീടുകളില്‍ എത്തി വാക്സിനേഷന്‍ നല്‍കാന്‍ സാധിക്കുമോ എന്ന് കൂടി പരിശോധിക്കാവുന്നതാണ്.
വൃദ്ധ ജനങ്ങള്‍ക്കും കിടപ്പ് രോഗികള്‍ക്കും ആശുപത്രികളില്‍ എത്തി കുത്തിവയ്പ്പെടുക്കാന്‍ കഴിയില്ല.

അതേപോലെ 18 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള വാക്‌സിനേഷന്‍ തുടങ്ങുമ്പോള്‍, Institutional Vaccination ആലോചിക്കാവുന്നതാണ്. ഉദാഹരണത്തിന്, ഒരു കോളേജിലെ
കുട്ടികള്‍, ഒരു സ്ഥാപനത്തിലെ തൊഴിലാളികള്‍, എന്നിവര്‍ക്ക് അവിടെ ചെന്ന് നിശ്ചയിച്ച ദിവസത്തില്‍ വാക്‌സിനേഷന്‍ നല്‍കാവുന്നതാണ്. ഇത് തിരക്ക് ഒഴിവാക്കാന്‍ സഹായിക്കും.

LOCKDOWN
———–

സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഇനി പ്രായോഗികമല്ല. ഒന്നാം ലോക്ക്ഡൗണിന് ശേഷം തകര്‍ന്ന സാമ്പത്തിക രംഗം ഒന്ന് കരകയറി വരുന്നതേ ഉള്ളൂ. മറ്റൊരു ലോക്ക്ഡൗണ്‍ കൂടി താങ്ങാന്‍ ജനങ്ങള്‍ക്ക് കഴിയില്ല. അതുകൊണ്ട് അത്യാവശ്യം ഉള്ള സ്ഥലങ്ങളിലും, സമയങ്ങളിലും, പ്രാദേശികമായ നിയന്ത്രണങ്ങള്‍ ആകാം.

സംസ്ഥാന വ്യാപകമായ ലോക്ഡൗണിനോട് യോജിക്കാന്‍ കഴിയില്ല.

കഴിഞ്ഞ ദിവസത്തെപ്പോലുള്ള വാരാന്ത്യ നിയന്ത്രണങ്ങളില്‍ യോജിപ്പാണ്.

കടകള്‍ തുറക്കുന്നതും, അടയ്ക്കുന്നതിനും ഉള്ള സമയക്രമത്തില്‍ വ്യാപകമായ പരാതി ഉണ്ട്. രാത്രി 9 മണി വരെ കടകള്‍ തുറന്നിരിക്കുന്നത് നല്ലതാണ്. അത് വൈകിട്ടത്തെ തിരക്ക് കുറയ്ക്കുന്നതിന് സഹായിക്കും.

കോളേജുകളിലെ ക്‌ളാസുകളും
പരീക്ഷകളും
————–

കോളേജുകളിലെ ക്ലാസ്സുകള്‍ സംബന്ധിച്ച് വ്യക്തത കുറവ് ഉണ്ട്. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നടത്തണം എന്ന് സര്‍ക്കാര്‍ ഉത്തരവ് ഉള്ളപ്പോള്‍, പല സ്വകാര്യ മെഡിക്കല്‍ കോളേജുകളും ഇപ്പോഴും ഓഫ് ലൈന്‍ ക്ലാസ്സുകള്‍ നടത്തുന്നു. വിദ്യാര്‍ത്ഥികളെ കൂട്ടത്തോടെ ഹോസ്റ്റലില്‍ താമസിപ്പിക്കുന്നു.

ആരോഗ്യ സര്‍വ്വകലാശാലയാകട്ടെ വിദ്യാര്‍ത്ഥികളെ ഓണ്‍ലൈന്‍ പഠനം അവസാനിപ്പിച്ച് കോളേജുകളിലേക്ക് തിരിച്ചു വിളിക്കുകയാണ്. ഇത് സംബന്ധിച്ച് രക്ഷിതാക്കള്‍ എന്നെ ആശങ്ക അറിയിച്ചിട്ടുണ്ട്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും രണ്ട് ഡോസ് വാക്‌സീന്‍ നല്‍കിയെന്നാണ് പറയുന്നതെങ്കിലും എല്ലാവര്‍ക്കും അത് കിട്ടിയിട്ടില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു.

ഇതിലെല്ലാം വ്യക്തത വരുത്തേണ്ടതുണ്ട്.

അതേ പോലെ, മാറ്റിവെയ്ക്കാന്‍ സാധിക്കുന്ന, അല്ലെങ്കില്‍ ക്യാന്‍സല്‍ ചെയ്യാവുന്ന സാധിക്കുന്ന, പരീക്ഷകള്‍ ഇപ്പോഴും നടത്തുകയാണ്.

വോട്ടെണ്ണല്‍ ദിവസം
———-

വോട്ടെണ്ണല്‍ ദിനത്തില്‍ ആഹ്‌ളാദ പ്രകടനങ്ങള്‍ കഴിയന്നത്ര പരിമിതപ്പെടുത്തണം.

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കോവിഡ് പ്രോട്ടോക്കാള്‍ കര്‍ശനമായി പാലിക്കണം. ഇലക്ഷന്‍ കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് ആര്‍.ടി.പി.സി ടെസ്റ്റ് നടത്തണം, അവയുടെ ഫലം സമയബന്ധിതമായി ലഭ്യമാക്കണം.

രക്തദാനം
———-

കോവിഡിനെതിരായ വാക്‌സീന്‍ സ്വീകരിക്കുന്നവര്‍ക്ക് രക്തദാനം നടത്താന്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടിന്റെ പശ്ചാത്തലത്തില്‍ ബ്‌ളഡ് ബാങ്കുകളില്‍ രക്തത്തിന് ദൗര്‍ലഭ്യമുണ്ടാകാന്‍ സാദ്ധ്യതയുണ്ട്. മെയ് ഒന്നിന് 18 വയസ്സിന് മുകളില്‍ 45 വയസ്സിനുള്ളിലുള്ളവര്‍ക്കും വാക്‌സീന്‍ നല്‍കാന്‍ തുടങ്ങുന്നതോടെ രക്തദാനം നടത്തുന്ന വലിയ ഒരു വിഭാഗത്തിന് രണ്ടു മൂന്ന് മാസത്തേക്ക് രക്തദാനം ബുദ്ധിമുട്ടാകും. ഇത് മുന്‍കൂട്ടി കണ്ട് പരിഹാരമുണ്ടാക്കണം. അടിയന്തിര സര്‍ജറി വേണ്ടവര്‍, കാന്‍സര്‍ രോഗികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്ക് ഇത് കാരണം ബുദ്ധിമുട്ടുണ്ടാകാതെ നോക്കണം. 18 വയസ് കഴിഞ്ഞവര്‍ വാക്‌സീന്‍ എടുക്കു്ന്നതിന് മുന്‍പ് രക്തദാനം നടത്തണം. രണ്ടാം ഡോസ് കഴിഞ്ഞ് 28 ദിവസം എത്തായാല്‍ വീണ്ടും രക്തദാനം നടത്താം. രക്തദാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സാമുദായിക സാമൂഹ്യ സംഘടനകളു
ടെയും രക്തദാന മേഖലയിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണം.

കിറ്റ് വിതരണം
————-

മറ്റൊരു കാര്യം, കിറ്റ് ആണ്. കോവിഡ് വ്യാപനം കൂടുന്നതിനൊപ്പം, ജനങ്ങള്‍ക്ക് ജീവിത മാര്‍ഗ്ഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ദിവസ കൂലിക്ക് പണിക്ക് പോകുന്നവര്‍, ഓട്ടോ ടാക്‌സി ഡ്രൈവര്‍മ്മാര്‍, ചെറുകിട വ്യാപാരികള്‍ അങ്ങനെ നിരവധി പേര്‍ പ്രതിസന്ധിയിലാണ്. അതിനാല്‍ കിറ്റ് വിതരണം ഊര്‍ജ്ജിതപ്പെടുത്തണം. ഇലക്ഷന് മുന്‍പ് ഉണ്ടായിരുന്ന ഊര്‍ജ സ്വലത കിറ്റിന്റെ കാര്യത്തില്‍ സര്‍ക്കാരിനിപ്പോള്‍ ഇല്ല. എത്രയും പെട്ടന്ന് കിറ്റ് വിതരണം പൂര്‍ത്തിയാക്കണം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക്
————

കോവിഡ് വ്യാപനത്തിന്റെ ഒന്നാം ഘട്ടത്തില്‍, മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ആണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിയത്. ഇപ്പോള്‍ പുതിയ ഭരണ സമിതികള്‍ ആണ് ഭരണത്തില്‍ ഉള്ളത.. അവശ്യമായ നിര്‍ദ്ദേശങ്ങളും, പരിശീലനവും നല്‍കി അവരെ കോവിഡ് പ്രതിരോധത്തിന്റെ നേതൃ നിരയിലേക്ക് കൊണ്ട് വരണം.

അവര്‍ക്ക് കോവിഡ് പ്രതിരോധത്തിന് ആവശ്യമായ ഫണ്ട് നല്‍കണം. അല്ലെങ്കില്‍ പ്‌ളാന്‍ ഫണ്ടില്‍ നിന്ന് ചിലവാക്കാന്‍ അനുമതി നല്‍കണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button