28.4 C
Kottayam
Wednesday, May 15, 2024

നാളെയും മറ്റന്നാളും മദ്യവില്‍പനശാലകള്‍ പ്രവര്‍ത്തിക്കില്ല

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗ വ്യാപനം രൂക്ഷമാകുകയാണ്. കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുകയാണ് സർക്കാർ. ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക്ക്ഡൌണിന് സമാനമായ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി. ഈ സാഹചര്യത്തില്‍ നാളെയും മറ്റന്നാളും സംസ്ഥാനത്ത് മദ്യവില്‍പനശാലകള്‍ പ്രവര്‍ത്തിക്കില്ലെന്ന് എക്സൈസ് കമ്മീഷണര്‍ അറിയിച്ചു.

കോവിഡ് രോഗവ്യാപനം കൂടി വരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ കര്‍ശനമായ സുരക്ഷാ സംവിധാനങ്ങള്‍ സ്വീകരിക്കുന്നതിനായാണ് മദ്യവില്‍പന ശാലകള്‍ രണ്ടു ദിവസം അടച്ചിടുന്നതെന്ന് എക്സൈസ് കമ്മീഷണര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ഏപ്രില്‍ 24, 25 തീയതികളില്‍ അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രമാണ് സംസ്ഥാനത്ത് പ്രവര്‍ത്തനാനുമതി ഉള്ളത്.

സംസ്ഥാനത്ത് 28,447 പേര്‍ക്ക് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂര്‍ 1998, കോട്ടയം 1986, പാലക്കാട് 1728, ആലപ്പുഴ 1239, പത്തനംതിട്ട 1171, കാസര്‍ഗോഡ് 1110, കൊല്ലം 1080, ഇടുക്കി 868, വയനാട് 812 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week