കോട്ടയത്ത് കൊറോണയില്ല,രണ്ടു സാമ്പിളുകളും നെഗറ്റീവ്,ഒരാള്‍കൂടി മെഡിക്കല്‍ കോളേജില്‍ നീരീക്ഷണത്തില്‍

കോട്ടയം ജില്ലയ്ക്ക് ആശ്വസിയ്ക്കാം.കൊറോണ ലക്ഷണങ്ങളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന രണ്ടു പേര്‍ക്കും കൊറോണ ബാധയില്ലെന്ന് സ്ഥിരീകരണം. രണ്ടു പേരുടെയും സാമ്പിളുകള്‍ ആലപ്പുഴയിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനകള്‍ നെഗറ്റീവ് രേഖപ്പെടുത്തി.

രോഗബാധ സ്ഥിരീകരിയ്ക്കപ്പൈട്ടില്ലെങ്കിലും ഐസോലേഷന്‍ വാര്‍ഡില്‍ ഇവരുടെ നിരീക്ഷണം തുടരും. ഏതാനും ദിവസങ്ങളിടെ ഇടവേളകളില്‍ വീണ്ടും സാമ്പിള്‍ പരിശോധന നടത്തിയ ശേഷമാവും ഇവരെ വീട്ടിലേക്ക് വീടുക.അതിനിടെ നിപ രോഗലക്ഷണങ്ങളോടെ ഒരാളെക്കൂടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശമനുസരിച്ച് 81 പേര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി മറ്റുള്ളവരുമായി സമ്പര്‍ക്കമില്ലാതെ വീടുകളില്‍ കഴിയുന്നുണ്ട്.