KeralaNews

ഇംപ്രൂവ്മെന്റ് പരീക്ഷയിൽ മാറ്റമില്ല, ഓൺലൈൻ ക്ലാസുകൾ ശക്തമാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : ഒന്നുമുതൽ ഒൻപതുവരെ ക്ലാസുകളിൽ ഓൺലൈൻ ക്ലാസുകൾ ശക്തമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.എട്ടുമുതൽ 12വരെ ക്ലാസുകളിൽ ജിസ്യൂട്ട് സംവിധാനം വഴിയായിരിക്കും ഓൺലൈൻ ക്ലാസുകൾ. ഹാജർ നിർബന്ധമായും രേഖപ്പെടുത്തുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

10, 11,12 ക്ലാസുകളിലെ പാഠഭാഗങ്ങൾ പരീക്ഷയ്ക്ക് മുൻപ് തന്നെ പൂർത്തിയാക്കും. അതിനനുസരിച്ച് പുതിയ ക്ലാസ് ടൈംടേബിൾ തയാറാക്കും. ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ ഈ മാസം 29ന് തന്നെ തുട അതിനുവേണ്ട എല്ലാ സജ്ജീകരണ പൂർത്തിയായി.

ചോദ്യപേപ്പറുകൾ അതാതു കേന്ദ്രങ്ങളിൽ എത്തിച്ചുകൊണ്ടിരിക്കുകയാണ്. പരീക്ഷാ ജോലികൾക്ക് അധ്യാപകരെ നിയോഗിച്ചു കഴിഞ്ഞു. കോവിഡ് ബാധിതരായ കുട്ടികൾക്ക് പരീക്ഷയെഴുതാൻ കഴിഞ്ഞ വർഷത്തെപ്പോലെ പ്രത്യേക സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

വാർത്താ സമ്മേളനത്തിൻ്റെ പൂർണ്ണരൂപമിങ്ങനെ:

അധ്യാപകരും അനധ്യാപകരും സ്‌കൂളുകളിൽ എല്ലാ ദിവസവും ഹാജരാകണം. ഉപജില്ലാ/ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ
അവരവരുടെ അധികാര പരിധിയിലുള്ള
സ്‌കൂളുകളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച (അധ്യാപക/അനധ്യാപക ജീവനക്കാരുടേയും കുട്ടികളുടേയും ഹാജർനില,  വാക്‌സിനേഷൻ സ്റ്റാറ്റസ്, കോവിഡ് കേസുകളുടെ എണ്ണം,
ഡിജിറ്റൽ/ഓൺലൈൻ, ഓഫ്‌ലൈൻ
ക്ലാസ്സുകളുടെ പുരോഗതി മുതലായവ)
വിവരങ്ങൾ രണ്ട് ദിവസത്തിലൊരിക്കൽ  
വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് നൽകണം.

ആർ.ഡി.ഡി മാരും, എ.ഡി.മാരും റിപ്പോർട്ട്
ഡയറക്ടറേറ്റിലേക്ക് നൽകണം.
വിദ്യാഭ്യാസ ഉപഡയറക്ടർമാർ പൊതു
വിദ്യാഭ്യാസ ഡയറക്ടർക്കും, പൊതുവിദ്യാഭ്യാസ ഡയറക്ടർ  ആഴ്ചയിലൊരിക്കൽ സർക്കാരിനും പ്രസ്തുത റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്.
വാക്‌സിനേഷൻ നൽകുന്നത് സംബന്ധിച്ച്
ക്യാമ്പയിൻ നടത്തണം.
സർവ്വീസ് ചട്ടങ്ങൾ ലംഘിച്ചു കൊണ്ട്
സോഷ്യൽ മീഡിയയിലൂടെ സർക്കാരിന്റെ
അംഗീകൃത നയങ്ങൾക്കെതിരെ അധ്യാപകർ അഭിപ്രായപ്രകടനങ്ങൾ നടത്തുന്നതിനെതിരെ നടപടി സ്വീകരിക്കും.  
ഫ്രണ്ട് ഓഫീസ് എല്ലാ ജില്ലയിലും നടപ്പാക്കും.

പരീക്ഷ

10, 12 ക്ലാസ്സുകളിലേയ്ക്കുള്ള വാർഷിക
പരീക്ഷയുമായി ബന്ധപ്പെട്ട കുട്ടികൾക്ക്
യാതൊരുവിധ ആശങ്കയും ഉണ്ടാകേണ്ടതില്ല.
ഈ അധ്യയന വർഷം തുടക്കം മുതൽ തന്നെ ഡിജിറ്റൽ/ഓൺലൈൻ ക്ലാസ്സുകൾ
ആരംഭിച്ചിട്ടുണ്ട്.
നവംബർ 1 ന് ഓഫ്‌ലൈൻ ക്ലാസ്സുകളും തുടങ്ങി.
പൊതുപരീക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കോവിഡ് കാലത്ത് നടത്തിയപോലുള്ള
മുന്നൊരുക്ക പ്രവർത്തനങ്ങൾ സ്‌കൂളുകളിൽ
നടത്തണം.
ഇതിനായി  സ്‌കൂൾതലത്തിൽ തദ്ദേശസ്വയം
ഭരണ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി യോഗങ്ങൾ നടത്തണം.
ഹയർ സെക്കണ്ടറി ഇംപ്രൂവ്‌മെൻറ്/സപ്ലിമെന്ററി പരീക്ഷ ഈ മാസം 31 ന് ആരംഭിക്കും.
കോവിഡ് പോസിറ്റീവ് കുട്ടികൾക്ക്
പരീക്ഷയെഴുതാൻ പ്രത്യേക റൂം ഉണ്ടായിരിക്കും.
എഴുത്ത് പരീക്ഷക്ക് മുമ്പാണ് ഇപ്പോൾ
പ്രാക്ടിക്കൽ പരീക്ഷ ഷെഡ്യൂൾ
ചെയ്തിരിക്കുന്നത്. ഇത് മാറ്റി എഴുത്ത്
പരീക്ഷയ്ക്കുശേഷം പ്രാക്ടിക്കൽ പരീക്ഷ
നടത്തുന്നതാണ്.
പ്ലസ് വൺ പരീക്ഷ നടത്തിയത് കുട്ടികളിൽ
ആത്മവിശ്വാസം വർദ്ധിപ്പിക്കുകയുണ്ടായി.
ഈ വർഷം പൊതുപരീക്ഷയ്ക്ക് 60% ഫോക്കസ് ഏരിയയിൽ നിന്ന് 70% ചോദ്യങ്ങൾക്കാണ്
ഉത്തരമെഴുതേണ്ടത്. ആകെ 105% ചോദ്യങ്ങൾ നൽകും.
നോൺ ഫോക്കസ് ഏരിയയിൽ നിന്ന് 30%
ചോദ്യങ്ങൾക്കാണ് ഉത്തരമെഴുതേണ്ടത്.
ആകെ 45% ചോദ്യങ്ങൾ നൽകും.
വിദ്യാർത്ഥികളുടെ മികവിനനുസരിച്ച് മുല്യ
നിർണ്ണയം നടത്തുന്നതിനാണ് മാറ്റങ്ങൾ.
എൻട്രൻസ് ഉൾപ്പടെയുള്ള പരീക്ഷകളിൽ എല്ലാ പാഠഭാഗങ്ങളിൽ നിന്നും ചോദ്യങ്ങൾ വരുമ്പോൾ നമ്മുടെ കുട്ടികൾ  പിന്നോക്കം പോകാൻ പാടില്ല.

ഇന്റേണൽ/പ്രാക്ടിക്കൽ മാർക്കുകൾ കൂടി
വിദ്യാർത്ഥികളുടെ ഗ്രേഡ് നിശ്ചയിക്കുന്നതിന് കൂട്ടിച്ചേർക്കുന്നുണ്ട്.
എ+ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ ശിശു
കേന്ദ്രീകൃത സമഗ്രവികാസമെന്ന കാഴ്ചപ്പാടിനെ ദുർബലപ്പെടുത്തും.
കോവിഡ് മഹാമാരിക്കാലത്ത് ഏത്
സംവിധാനത്തിലുമെന്നപോലെ വിദ്യാഭ്യാസ
രംഗത്തും മാറ്റങ്ങൾ അനിവാര്യമാണ്.
കുട്ടികളെ പൊതുപരീക്ഷയ്ക്ക് സജ്ജമാക്കുന്നതിന് രക്ഷകർത്താക്കൾക്ക് കൂടി മാർഗ്ഗനിർദ്ദേശം എസ്.എസ്.കെ.യുടെ നേതൃത്വത്തിൽ നൽകുന്നതാണ്.
കുട്ടികളുടെ പരീക്ഷാപേടിയെ കുറച്ചു
കൊണ്ടു വരാനുതകും വിധമാണ്
ക്രമീകരണങ്ങൾ.
ഈ സാഹചര്യത്തിൽ അനാവശ്യഭീതി
സൃഷ്ടിക്കരുത് എന്നാണ് അഭ്യർത്ഥിക്കാനുള്ളത്.
(വേണ്ട സമയത്ത് യുക്തമായ തീരുമാനങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും
ഉണ്ടാവും.)  

ഓൺലൈൻ ക്ലാസ്

ഒന്ന് മുതൽ ഒമ്പത് വരെയുള്ള വിദ്യാർ
ത്ഥികൾക്ക് ഓൺലൈൻ ക്ലാസ് സംവിധാനം
ശക്തിപ്പെടുത്തുന്നതാണ്.
ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവർക്ക് വിക്ടേഴ്‌സ് ചാനൽ വഴി ഡിജിറ്റൽ ക്ലാസ്
ഉണ്ടായിരിക്കും.
എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവർക്ക് ജിസ്യൂട്ട് പ്ലാറ്റ്‌ഫോം വഴി ഓൺലൈൻ ക്ലാസും
ഉണ്ടായിരിക്കും.
ടീച്ചർമാർ ക്ലാസ് അറ്റൻറൻസ് നിർബന്ധമായും രേഖപ്പെടുത്തണം.
10, 11, 12 ക്ലാസുകളിലേക്കുള്ള പാഠഭാഗങ്ങൾ
പരീക്ഷയ്ക്ക് മുമ്പ് നിർബന്ധമായും
പൂർത്തിയാകുംവിധം ക്രമീകരണം ഉണ്ടാക്കണം.
പ്രാക്ടിക്കൽ പരീക്ഷ മാറ്റുന്ന സാഹചര്യം കൂടി  അതിനായി വിനിയോഗിക്കണം.

വാക്‌സിൻ

ജനുവരി 25 വരെ  ഹൈസ്‌കൂളിൽ 80 ശതമാനം കുട്ടികൾക്ക് വാക്‌സിൻ നൽകി. ഹയർസെക്കണ്ടറിയിൽ 60.99 ശതമാനം പേർക്കും വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ 66.24 ശതമാനം കുട്ടികൾക്കും വാക്‌സിൻ നൽകി.
ഫയൽ തീർപ്പാക്കൽ വിദ്യാഭ്യാസ ഉപഡയറക്ടർ, റീജിയണൽ
ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ കെട്ടി
ക്കിടക്കുന്ന ഫയലുകൾ അടിയന്തിരമായി
തീർപ്പാക്കും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button