‘കന്യകയാണോ?’ സൈബര്‍ സദാചാരവാദികളുടെ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി നിവേദ തോമസ്
‘വെറുതേ ഒരു ഭാര്യ’ എന്ന ജയറാം ചിത്രത്തിലൂടെ ബാലതാരമായെത്തി തുടര്‍ന്ന് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച് പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ് നിവേദ തോമസ്. കമല്‍ ഹാസന്റെ ‘പാപനാശം’ എന്ന ചിത്രത്തി അഭിനയിച്ചതാണ് താരത്തിന്റെ കരിയറിലെ പ്രധാനപ്പെട്ട വേഷം.
സോഷ്യല്‍ മീഡിയയില്‍ താരം സജീവമാണ്. എന്നാല്‍ ആരാധകര്‍ക്ക് താരം കൊടുത്ത മാസ് മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സൈബര്‍ സദാചാരികള്‍ക്ക് കിടിലന്‍ മറുപടിയാണ് നിവേദ കൊടുത്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര സെക്ഷനിലാണ് ”കല്യാണം എപ്പോഴാണ്?, പ്രണയമുണ്ടോ?, എന്നെ കല്യാണം കഴിക്കാമോ, കന്യകയാണോ?” എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ വന്നത്.
”നിങ്ങളെല്ലാവരും സമയം കണ്ടെത്തി എന്നോട് ചാറ്റ് ചെയ്തതില്‍ സന്തോഷമുണ്ട്. എന്നാല്‍ കല്യാണം എപ്പോഴാണ്, പ്രണയമുണ്ടോ, എന്നെ കല്യാണം കഴിക്കാമോ, കന്യകയാണോ എന്ന ചോദ്യങ്ങള്‍ ഞാന്‍ ഒഴിവാക്കി. ഒരു മനുഷ്യനോട് സംസാരിക്കുമ്പോള്‍ കുറച്ച് ബഹുമാനവും അന്തസ്സും ഒക്കെ കൊടുക്കാം” എന്നാണ് നിവേദ കുറിച്ചിരിക്കുന്നത്.