EntertainmentKeralaNews

നിത്യ മേനോൻ – ഉണ്ണി മുകുന്ദൻ വിവാഹം? സത്യാവസ്ഥ തുറന്ന് പറഞ്ഞ് നടി

കൊച്ചി:ലയാള സിനിമയിലൂടെ അഭിനയരം​ഗത്തെത്തി പിന്നീട് തെന്നിന്ത്യൻ ചിത്രങ്ങളിൽ ഒഴിച്ചു കൂടാനാകാത്ത താരമായി മാറിയ നടിയാണ് നിത്യ മേനൻ(Nithya Menen). വർഷങ്ങൾ നീണ്ട സിനിമാ ജീവിതത്തിൽ നിരവധി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചിരുന്നു. ഇപ്പോഴിതാ നിത്യ മേനൻ വിവാഹിതയാകാൻ പോകുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയാണ് താരം. മലയാളത്തിലെ നടനുമായാണ് നിത്യയുടെ വിവാ​ഹം നടക്കാൻ പോകുന്നതെന്ന തരത്തിലായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ.

എന്നാൽ മാധ്യമങ്ങളിൽ വന്ന വാർത്ത നിഷേധിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് നിത്യ. തന്റെ വിവാഹം സംബന്ധിച്ച് പ്രചരിക്കുന്ന വാർത്ത സത്യമല്ലെന്നാണ് നിത്യയുടെ പ്രതികരണം. തന്നെ കുറിച്ച് പ്രചരിക്കുന്ന വാർത്തയിൽ യാതൊരു സത്യവുമില്ല. വാർത്ത പ്രചരിപ്പിക്കും മുൻപ് മാധ്യമങ്ങൾ ലഭിച്ച വിവരം ശരിയാണോ എന്ന് പരിശോധിച്ചിരുന്നെങ്കിൽ എന്ന് ആ​ഗ്രഹിക്കുന്നുവെന്നും നടി ഒരു ഓൺലൈൻ മാധ്യമത്തിനോട് പ്രതികരിച്ചു. 

ആകാശ ​ഗോ​പുരം, ഉറുമി, ബാച്ച്ലർ പാർട്ടി, വയലിൻ, ഉസ്താ​ദ് ഹോട്ടൽ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിൽ ജനപ്രീതി നേടിയ താരമാണ് നിത്യ. ഉറുമിയുടെ തെലുങ്ക് പതിപ്പ് വലിയ വിജയമായിരുന്നു. ഇതിന് ശേഷമാണ് നടിയെ തേടി തുടരെ തെലുങ്ക് ചിത്രങ്ങൾ എത്തിത്തുടങ്ങിയത്. 2011 ഓടു കൂടി തെലുങ്ക് സിനിമകൾ ചെയ്ത് തുടങ്ങിയ നടി വൻ പ്രശസ്തി നേടിത്തുടങ്ങി. തെലുങ്കിലെ മിക്ക സൂപ്പർ താരങ്ങളുടെയൊപ്പവും അഭിനയിച്ച നിത്യ കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ വളരെ സൂക്ഷമത പുലർത്തിയിരുന്നു.

തമിഴിൽ ഓകെ കൺമണി, വിജയ് ചിത്രം മെർസൽ എന്നിവയിലെ വേഷവും ശ്രദ്ധ നേടിയിരുന്നു. സൂര്യക്കൊപ്പം 24, വിക്രത്തിനൊപ്പം ഇരുമുഖൻ എന്നീ ചിത്രങ്ങളിലും നിത്യ അഭിനയിച്ചിട്ടുണ്ട്. ധനുഷിന്റെ പുറത്തിറങ്ങാനിരിക്കുന്ന തിരുചിത്രബരം എന്ന സിനിമയിലും നിത്യ അഭിനയിക്കുന്നുണ്ട്. ധനുഷിന്റെ സുഹൃത്തിന്റെ വേഷത്തിലാണ് നിത്യ എത്തുന്നത്. ഹിന്ദിയിൽ മിഷൻ മം​ഗൾ എന്ന ചിത്രത്തിലും നിത്യ വേഷമിട്ടിട്ടുണ്ട്.

വിജയ് സേതുപതി, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന 19(1) (എ) ആണ് നിത്യയുടേതായി റിലീസിനൊരുങ്ങുന്ന സിനിമ. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് പ്രദർശനത്തിനെത്തുന്നത്. പൊളിറ്റിക്കൽ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് നവാഗതയായ ഇന്ദു വിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button