ന്യൂഡല്‍ഹി: താന്‍ ഗതാഗത മന്ത്രിയായി തുടരുന്നിടത്തോളം ഡ്രൈവറില്ലാ കാറുകള്‍ ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് നിതിന്‍ ഗഡ്കരി. ഡ്രൈവര്‍മാരുടെ ജോലി നഷ്ടപ്പെടും എന്നതിനാല്‍ ഇത്തരം കാറുകളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഗൂഗിള്‍ പോലുള്ള ടെക് കമ്പനികളും ഫോഡ്, വോള്‍വോ, ജനറല്‍ മോട്ടോഴ്സ് തുടങ്ങിയ വാഹന കമ്പനികളും അടക്കം ഏഷ്യയിലെയും യൂറോപ്പിലെയും നിരവധി രാജ്യങ്ങളില്‍ സെല്‍ഫ് ഡ്രൈവിങ് കാറുകളുടെ പരീക്ഷണയോട്ടം നടക്കുന്നുണ്ട്.
ഡ്രൈവറില്ലാ കാറുകള്‍ വന്നാല്‍ ഏകദേശം ഒരുകോടിയോളം ആളുകള്‍ക്ക് ജോലി നഷ്ടപ്പെടും. ഇത്തരത്തിലുള്ള കാറുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കണം എന്ന ആവശ്യവുമായി നിരവധി പ്രമുഖ കമ്പനികള്‍ തന്നെ സമീപിച്ചിരുന്നുവെന്നും എന്നാല്‍ താന്‍ ഈ സ്ഥാനത്ത് തുടരുന്ന കാലത്തോളം അതിന് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.