കൊച്ചി:ഉപ്പും മുളകും എന്ന പരമ്പരയിലൂടെ അഞ്ചുമക്കളുടെ അമ്മയായി എത്തി പ്രേക്ഷക ശ്രദ്ധ കവര്‍ന്ന നടിയാണ് നിഷ സാരംഗ്. ജീവിതത്തിലും അമ്മയും അമ്മായി അമ്മയും അമ്മൂമ്മയും ഒക്കെയാണ് ഈ താരം. അഗ്‌നിസാക്ഷിയെന്ന സിനിമയിലൂടെയാണ് നിഷ അഭിനയരംഗത്തേക്ക് കടക്കുന്നത്. വര്‍ഷങ്ങളായി സഹനടിയായുള്ള റോളുകള്‍ കൈകാര്യം ചെയ്തുവന്ന നിഷയ്ക്ക് പക്ഷെ ഉപ്പും മുളകും ആണ് കരിയര്‍ ബ്രേക്ക് നല്‍കിയത്.
എന്നാല്‍ സ്വകാര്യ ജീവിതത്തില്‍ ഒട്ടേറെ സങ്കടങ്ങള്‍ നിറഞ്ഞ അനുഭവങ്ങളിലൂടെയാണ് താരം കടന്നുപോയത്. താരത്തിന്റെ ആരാധകർക്ക് ഇപ്പോഴും താരത്തിന്റെ വിശേഷങ്ങൾ അറിയാൻ താല്പര്യമേറെയാണ്. ഇപ്പോഴിതാ താരം തന്റെ കഴിഞ്ഞ കാല ജീവിതത്തിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, പത്താം ക്ലാസ്സ് കഴിഞ്ഞപ്പോൾ തന്നെ എന്റെ കല്യാണം കഴിഞ്ഞു.
എന്റെ അപ്പച്ചിയുടെ മകനുമായാണ് തന്റെ വിവാഹം നടന്നത്. അപ്പച്ചിയുടെ മോന് എന്നെ ഇഷ്ടമാണെന്ന് അറിഞ്ഞപ്പോൾ അച്ഛൻ ആ വിവാഹം നടത്തുകയായിരുന്നു. വളരെ ആർഭാട പൂർവം തന്നെ ആണ് എന്റെ വിവാഹം നടത്തിയത്. വിവാഹം കഴിപ്പിച്ച് വിട്ട് എന്റെ മാതാപിതാക്കൾക്ക് അവരുടെ ബിസിനെസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആയിരിക്കും ആ പ്രായത്തിലെ എന്നെ വിവാഹം കഴിപ്പിച്ച് വിട്ടത്. എന്നാൽ രണ്ടാമത്തെ കുട്ടിക്ക് രണ്ടു വയസ്സ് ആയ സമയം മുതൽ ഞങ്ങൾ തമ്മിൽ പ്രശ്നം ഉണ്ടായി ഞാൻ കുട്ടികളുമായി വീട്ടിൽ വന്നു നിന്നു.
എന്നാൽ കുറച്ച് നാളുകൾ കഴിഞ്ഞു പിന്നെയും ഞാൻ ഭർത്താവിന്റെ വീട്ടിലേക്ക് പോയി. എന്നാൽ രണ്ടാമതും ഞങ്ങൾ തമ്മിൽ പ്രശ്നമായി ഞാൻ വീട്ടിൽ വന്നു. അതിനു ശേഷം ഞാൻ പിന്നെ തിരികെ അങ്ങോട്ട് പോയില്ല. ആ വഴക്ക് പിന്നെ വിവാഹ മോചനത്തിൽ ആണ് അവസാനിച്ചത്.
പിന്നീട് ഞാൻ അച്ഛന്റെ ഒപ്പം എന്റെ വീട്ടിൽ ആയിരുന്നു താമസിച്ചത്. അച്ഛന്റെ ബിസിനെസ്സ് ഒക്കെ സഹായിച്ച് ഞാൻ മുന്നോട്ട് പോയി. ആ സമയത്ത് ആണ് എന്റെ ആങ്ങളമാരുടെ കല്യാണം നോക്കി തുടങ്ങിയത്. അപ്പോൾ അച്ഛൻ എന്നോട് പറഞ്ഞത് നിനക്കു നിന്റേതായ ഒരു വീട് വേണം എന്നും അതിന് എന്ത് സഹായവും അച്ഛൻ ചെയ്യാമെന്നും പറഞ്ഞു. അങ്ങനെ ഞാൻ ഒരു വർഷത്തിനുള്ളിൽ വേറെ വീട് വെച്ച് മാറി. കാരണം മറ്റൊരു പെൺകുട്ടി വരുമ്പോൾ അവിടെ വിവാഹമോചനം നേടിയ സഹോദരി നിൽക്കുന്നത് എല്ലാ പെൺകുട്ടികൾക്കും ദഹിക്കണമെന്നില്ല.
ഞാൻ അവിടെ നിന്നിരുന്നെങ്കിൽ അവിടെ നാത്തൂൻ പോര് ഉണ്ടായേനെ എന്നത് ഉറപ്പായിരുന്നു. അന്ന് അച്ഛൻ പറഞ്ഞാൽ കേട്ട് ഞാൻ മാറിയത് കൊണ്ട് എന്റെ ആങ്ങളമാർക്കും എന്നെ കൊണ്ട് ഉപദ്രവും ഒന്നും ഉണ്ടായിട്ടില്ല നിഷ പറഞ്ഞു. അച്ഛന്‍ മരിക്കുന്നതിന് ഒരു വര്‍ഷം മുന്‍പാണ് നിഷ കുട്ടികളെയും കൊണ്ട് വാടക വീട്ടിലേക്ക് മാറുന്നത്. അച്ഛന്റെ മരണം നിഷയെ ഏറെ തളര്‍ത്തിയിരുന്നു.
അച്ഛന്‍ മരിച്ച് ആറു ദിവസത്തിനുള്ളില്‍ ഒരു സ്വകാര്യ ചാനലിലെ പരിപാടിക്കായി നിഷയെ വിളിച്ചു. അത് വലിയൊരു വഴിത്തിരിവായി. അതിനു മുന്‍പ് അഗ്‌നിസാക്ഷി എന്ന സിനിമയില്‍ ഒരു ചെറിയ വേഷം ചെയ്തിരുന്നു. ശോഭനയ്‌ക്കൊപ്പം ഒരു ചെറിയ ഡയലോഗ് ഉള്ള കഥാപാത്രമായിരുന്നു ചെയ്തത്.
അച്ഛനുള്ളപ്പോഴായിരുന്നു ആ അവസരം വന്നത്. എന്നാല്‍ അഭിനയം ഒരു തൊഴിലാക്കണമെന്ന് കരുതിയിരുന്നില്ല. എന്നാല്‍, പിന്നീട് നാടകങ്ങളിലും ചില സിനിമകളിലും മറ്റും അഭിനയിക്കാന്‍ വിളിച്ചു. നാടക സമിതിയില്‍ നിന്നും ലഭിച്ചതല്ല സാരംഗ് എന്ന പേര്. അച്ഛന്റെ പേര് ശാരംഗധന്‍ എന്നാണ്. അതില്‍ നിന്നാണ് സാരംഗ് എന്ന പേര് സ്വീകരിച്ചത്.