24.4 C
Kottayam
Wednesday, May 22, 2024

കാന്‍സര്‍ രോഗികള്‍ക്ക് മുടിശേഖരിച്ച് തുടക്കം,കാറ്റില്‍ ഉലയാത്ത പായ് വഞ്ചി ഓട്ടക്കാരി,ആഴങ്ങളെ ഭയമില്ലാത്ത മുങ്ങല്‍ വിദഗ്ദ,ആരാണ് നിഷ ജോസ് കെ മാണി

Must read

 

കോട്ടയം:നിഷ ജോസ് കെ മാണിയുടെ ഫേസ് ബുക്ക് പേജില്‍ തെരഞ്ഞാല്‍ ആദ്യം കാണുന്ന വിവരണം സോഷ്യല്‍ എനേബ്‌ളര്‍ എന്നാണ്.മലയാളത്തില്‍ ലഘുവായി നിര്‍വ്വചിച്ചാല്‍ സാമൂഹ്യ പ്രവര്‍ത്തക.

ക്യാമറാക്കണ്ണുകളും മൊബൈല്‍ ക്യാമറകളും നിമിഷങ്ങള്‍ ഒപ്പിയെടുക്കുന്ന നവമാധ്യമകാലത്തിനു മുമ്പേ തുടങ്ങിയതാണ് ഈ സാമൂഹ്യ പ്രവര്‍ത്തനം. കേരളത്തിലെ രാഷ്ട്രീയഭാഗധേയങ്ങള്‍ നിര്‍വ്വചിയ്ക്കുന്ന കെ.എം മാണിയുടെ മരുമകള്‍.ശ്രദ്ധേയനായ യുവ എം.പി ജോസ്.കെ.മാണിയുടെ ഭാര്യ.എന്നാല്‍ അധികാര കേന്ദ്രങ്ങളിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിയ്ക്കാതെ കേരളത്തിലെ കലാലയങ്ങളില്‍ നിന്നും കലാലയങ്ങളിലേക്ക് യാത്ര ചെയ്യുകയായിരുന്നു നിഷ.

യാത്രയ്‌ക്കൊരു ലക്ഷ്യവുമുണ്ടായിരുന്നു. കാന്‍സര്‍ രോഗബാധിതരായ വനിതകള്‍ക്ക് വിഗ്ഗ് നിര്‍മ്മിയ്ക്കുന്നതിനുള്ള മുടിശേഖരണത്തിലായിരുന്നു നിഷ.മുടിവെട്ടുകാരിയെന്നും പബ്ലിസിറ്റി സ്റ്റണ്ടെന്നും എതിരാളികള്‍ കളിയാക്കിയെങ്കിലും നിഷയെ ഈ പ്രചാരണങ്ങളൊന്നും തളര്‍ത്തിയില്ല.ചുരുങ്ങിയ നാളുകള്‍കൊണ്ടുതന്നെ മുടിശേഖരണം ഒരു മഹാപ്രസ്ഥാനമായി മാറി. ആവേശത്തോടെയാണ് കേരളത്തിലെ വിദ്യാര്‍ത്ഥിനികള്‍ മുടികള്‍ തൃജിയ്ക്കാന്‍ സ്വയം സന്നദ്ധരായി മുന്നോട്ടുവന്നത്.

ഒരുവശത്ത് ജനപ്രിയ വികസന പരിപാടികളുമായി ജോസ് കെ മാണി മുന്നോട്ടുപോകുമ്പോഴും ഇതിനു പിന്നിലെ നിശബ്ദസഹായിയായി നിഷ കൂടെയുണ്ടായിരുന്നു. നിര്‍ദ്ധനരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അര്‍ഹമായ സഹായമെത്തിയ്ക്കുക,ചികിത്സാ സഹായം നല്‍കുക തുടങ്ങി കെ.എം മാണിയുടെ സേവന പാതയില്‍ കരുണാര്‍ദ്രമായ നിലപാടുമായാണ് മരുമകളും മുന്നോട്ടുപോയത്.

കേരളം വിറങ്ങലിച്ചുനിന്ന രണ്ടുപ്രളയകാലത്തും അരയ്‌ക്കൊപ്പം വെള്ളത്തില്‍ നടന്നും നീന്തിയും, ഉടുതുണിയ്ക്ക് മറുതുണിയില്ലാതെ കഷ്ടപ്പെട്ട നൂറുകണക്കിനു കുടുംബങ്ങള്‍ക്കാണ് ഇവര്‍ ആശ്വാസമേകിയത്.പേമാരിയില്‍ അയല്‍ സംസ്ഥാനങ്ങള്‍ വലഞ്ഞപ്പോഴും സഹായഹസ്തവുമായി കോട്ടയം എം.പിയുടെ ഓഫീസ് സജീവമായപ്പോള്‍ പിന്നില്‍ നിഷയുടെ കരങ്ങളുണ്ടായിരുന്നു.

സമൂഹമാധ്യമങ്ങളില്‍ അപമാനിയ്ക്കപ്പെടുന്ന സ്ത്രീകള്‍ക്കുവേണ്ടിയുള്ള നിഷയുടെ പോരാട്ടങ്ങളും ശ്രദ്ധേയമാണ്.സമൂഹമാധ്യമങ്ങളില്‍ നിരന്തരം അപമാനിച്ച എതിര്‍ ചേരിയില്‍പ്പെട്ട രാഷ്ട്രീയ നേതാവിനെ മാസങ്ങള്‍ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ ശിക്ഷവാങ്ങി നല്‍കിയതും നിഷയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ക്ക് ഉദാഹരണമാണ്.

ഒന്നാന്തരം ഹ്യൂമന്‍ റിസോഴ്‌സ് വിദഗ്ദയായ നിഷ മലയാളത്തിലെ പ്രമുഖ ചാനലുകളുടെ മനുഷ്യ വിഭവശേഷി വര്‍ദ്ധനവിനും ഉപദേശങ്ങള്‍ നല്‍കുന്നുണ്ട്.ആലപ്പുഴ സ്വദേശിനിയായതുകൊണ്ടുതന്നെ വെള്ളത്തിനോടും കടലിനോടും യാതൊരു ഭയവുമില്ല.സ്വിം സ്യൂട്ടുമായി കടലിന്റെ അടിത്തട്ടുവരെയെത്തുന്ന ഒന്നാന്തരം ആഴക്കടല്‍ ഡൈവറായ നിഷ. രാജ്യത്തെ പ്രധാന പായ്‌വഞ്ചിത്തുഴയല്‍ ചാമ്പ്യന്‍ഷിപ്പുകളിലും പങ്കെടുത്തിട്ടുണ്ട്.
കെ.എം.മാണിയുടെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനുള്ള ബഡ്ജറ്റ് പഠനകേന്ദ്രവും ഹര്‍ത്താല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളും അടക്കം സാമൂഹ്യ-സാസ്‌കാരിക രംഗങ്ങളില്‍ നിഷ കൈവെയ്ക്കാത്ത മേഖലകള്‍ വിരളമാണ്.
കാറ്റിലും കോളിലും പെട്ടുലയുന്ന പായ് വഞ്ചിയെ അഗാധമായ ജലാശയത്തിലൂടെ നിശ്ചയദാര്‍ഡ്യത്തോടെ തുഴഞ്ഞ് കരയ്ക്കടുപ്പിച്ചാണ് നിഷയെന്ന കുട്ടനാട്ടുകാരിയുടെ ശീലം.പാര്‍ട്ടിയും ഭര്‍ത്താവ് ജോസ് കെ മാണിയുമൊന്നും നിഷ ഉപതെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല.എന്നാല്‍ ഉപതെരഞ്ഞെടുപ്പിന് കേളികൊട്ടുയര്‍ന്ന സമയം മുതല്‍ മാധ്യമങ്ങളും പാലാക്കാരും ഒറ്റപ്പേര് മാത്രമാണ് കെ.എം.മാണിയുടെ പിന്‍ഗാമിയായി ഉയര്‍ത്തിക്കാട്ടുന്നത്. അതു തന്നെയാണ് നിഷയുടെ വിജയവും

 

46514477_2292222100852198_3050614673624793088_n 48398090_2350043555070052_3837607180815564800_n 49450505_2382639261810481_4235929354154016768_n 58790367_2633205730087165_318264511221989376_n 66457171_2820510891356647_8306875253393457152_n 67275805_2837066366367766_5565445465702400000_n 67799281_2895108170563585_1614805465894486016_n 68874916_2899361073471628_20453961408446464_n

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week