‘ഞാന്‍ ഉള്ളി കഴിക്കാറില്ല’ അസാധാരണ വിശദീകരവുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍
ന്യൂഡല്‍ഹി: താന്‍ അധികം ഉള്ളി കഴിക്കാറില്ലെന്നും അതുകൊണ്ടു വില വര്‍ധിക്കുന്നതില്‍ പ്രശ്‌നമില്ലെന്നും ധനമന്ത്രി നിര്‍മല സീതാരമന്‍. ഉള്ളിവില വര്‍ധിക്കുന്നതു സംബന്ധിച്ച് ചോദ്യത്തിനു ബുധനാഴ്ച പാര്‍ലമെന്റില്‍ നിര്‍മല സീതാരാമന്‍ നല്‍കിയ വിശദീകരണം ഇങ്ങനെയായിരിന്നു. ഞാന്‍ അധികം ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കാറില്ല. അതുകൊണ്ടു പ്രശ്‌നമില്ല. ഉള്ളിക്ക് അധികം പ്രധാന്യം കൊടുക്കാത്ത കുടുംബത്തില്‍നിന്നാണ് എന്റെ വരവെന്നും പാര്‍ലമെന്റില്‍ മറുപടി നല്‍കുന്നതിനിടെ നിര്‍മല പറഞ്ഞു. മന്ത്രിയുടെ പരാമര്‍ശത്തെ ചിരിയോടെയാണ് അംഗങ്ങള്‍ സ്വീകരിച്ചത്. ഉള്ളി അധികം കഴിക്കുന്നത് നല്ലതല്ലെന്നു പറഞ്ഞ് ഒരു അംഗം മന്ത്രിയെ പ്രോത്സാഹിപ്പിക്കുയും ചെയ്തു.
രാജ്യത്ത് ഉള്ളിവില ഉയരുകയാണ്. കിലോയ്ക്ക് 140 രൂപ എന്ന നിരക്കിലാണ് ഉള്ളിയുടെ ചില്ലറ വില്‍പ്പന. ഒറ്റ ആഴ്ച കൊണ്ട് 40 രൂപയുടെ വര്‍ധന ആണ് ഉള്ളിവിലയില്‍ ഉണ്ടായിട്ടുള്ളത്.