27.3 C
Kottayam
Wednesday, April 24, 2024

പനി വിട്ടു,നിപ ബാധിച്ച യുവാവ് സാധാരണ നിലയിലേക്ക്, നിരീക്ഷണത്തിലുള്ള ആർക്കും നിപയില്ല

Must read

 

കൊച്ചി: നിപ രോഗബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന് യുവാവിന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടതായി മെഡിക്കൽ ബുള്ളറ്റിൻ. കഴിഞ്ഞ 48 മണിക്കൂറായി പനിയില്ല. പരസഹായമില്ലാതെ നടക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. നന്നായി ഉറങ്ങാനും കഴിയുന്നുണ്ട്.

മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യനില

മെഡിക്കല്‍ കോളേജില്‍ ഐസലേഷന്‍ വാര്‍ഡിലുള്ള ഏഴ് രോഗികളുടെയും പരിശോധന ഫലം നെഗറ്റീവാണ്. ഇവരുടെ നില സ്റ്റേബിളായി തുടരുന്നു. മറ്റു ചികിത്സകൾ തുടരുന്നതിന് ഇവരിൽ ഒരാളെ വാർഡിലേക്കും മറ്റേയാളെ ഐസിയുവിലേക്കും മാറ്റി.

സാമ്പിള്‍ പരിശോധന
എറണാകുളം മെഡിക്കൽ കോളേജിൽ ഇന്നലെ പരിശോധിച്ച 5 സാമ്പിളുകളുടെയും ഫലം നെഗറ്റീവാണ്. ഇന്ന് 10 സാമ്പിളുകളുടെ പരിശോധന നടന്നു വരുന്നു

നിപ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ ആരോഗ്യനില
സമ്പര്‍ക്ക ലിസ്റ്റിലുള്ള 329 പേരിൽ ആലപ്പുഴ സ്വദേശിയായ ആളെ പനി കണ്ടതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്കു മാറ്റി. ഇവരിൽ 52 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലും 277 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുമുൾപ്പെട്ടവരാണ്. എല്ലാവരുടെയും ആരോഗ്യനില സ്റ്റേബിളായി തുടരുന്നു.

വിദഗ്ദ്ധസംഘത്തിന്റെ പഠനം
ആലുവ പാലസിൽ 45 വവ്വാലുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചു.
നാളെ പറവൂർ മേഖലയിൽ നിന്ന് വവ്വാലിന്റെ സാംപിളുകൾ ശേഖരിക്കും.

നിപ കണ്‍ട്രോള്‍ റൂമില്‍ സംശയനിവാരണത്തിനായി ഇന്ന് 6 കോളുകൾ ലഭിച്ചു

നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇന്ന് പറവൂർ നഗരസഭയുടെ കീഴിൽ പറവൂർ മുൻസിപ്പൽ ടൗൺ ഹാളിൽ 300
പേര്‍ക്ക് പരിശീലനം നല്‍കി. ഡെപ്യൂട്ടി ഡിഎംഒ. ഡോ.കെ.ആർ.വിദ്യ ക്ലാസ്സെടുത്തു.
മുൻസിപ്പാലിറ്റി, പഞ്ചായത്ത് പ്രദേശങ്ങളിൽ അങ്കണവാടി – ആശ വർക്കർമാർക്ക് നൽകുന്ന പരിശീലനം 13ന് പൂർത്തിയാകും. മെഡിക്കൽ ഓഫീസർമാരാണ് പരിശീലനം നൽകുന്നത്.

അതിഥി തൊഴിലാളികൾക്കിടയിൽ നിപ വൈറസിനെ കുറിച്ച് ബോധവത്കരണം നൽകുന്നതിന്റെെ ഭാഗമായി തൊഴിൽ ഉടമകൾക്കും കരാറുകാർക്കും ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലയിൽ നിപ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെയും ലേബർ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ ക്ലാസ് സംഘടിപ്പിച്ചത്.

നിപ വൈറസ് എങ്ങനെ സ്ഥിരീകരിക്കാം, നിപ ലക്ഷണങ്ങൾ, പ്രതിരോധ മാർഗ്ഗങ്ങൾ തുടങ്ങി നിപയുമായി ബന്ധപ്പെട്ട് അതിഥി തൊഴിലാളികൾ മനസിലാക്കേണ്ട മുൻകരുതലുകൾ ക്ലാസിൽ പ്രതിപാദിച്ചു
മെഡിക്കൽ കോളേജിലെ ഡോക്ടർ ആൽവിൻ ആൻറണി ക്ലാസുകൾ നയിച്ചു. അതിഥി തൊഴിലാളികളുടെ മാതൃഭാഷയിലും ക്ലാസിൽ കാര്യങ്ങൾ വിശദീകരിച്ചു. അതിഥി തൊഴിലാളികളുടെ ഭാഷയിൽ എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയ്യാറാക്കിയ ശബ്ദ സന്ദേശവും വീഡിയോകളും തൊഴിലിടങ്ങളിൽ പ്രദർശിപ്പിക്കുന്നുമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week