FeaturedHome-bannerKeralaNews

കർണാടകത്തിലും നിപാ ?സാമ്പിൾ പരിശോധനയ്ക്കയച്ചു

ബെ​ഗളൂരു:മംഗ്ലൂരുവിൽ ഒരാൾക്ക് നിപ ലക്ഷണങ്ങൾ. രോ​ഗ സ്ഥിരീകരണത്തിനായി സാമ്പിൾ പൂണെയിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. മംഗ്ലൂരുവിലെ ലാബ് ടെക്നീഷ്യനാണ് നിപ ലക്ഷണങ്ങൾ.

ഇയാൾ കേരളത്തിൽ നിന്നെത്തിയ ആളുമായി സമ്പർക്കം പുലർത്തിയിരുന്നു . ഗോവയിലേക്കും യാത്ര ചെയ്തിരുന്നു. ആരോഗ്യവകുപ്പിന് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.കോഴിക്കോട്ട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 17 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

ഇതിൽ 5 എണ്ണം എൻ.ഐ.വി. പൂനയിലും ബാക്കി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. ഇതോടെ 140 പേരുടെ സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker