KeralaNewsRECENT POSTS
കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി എത്തിയ യുവാവിന് നിപ ബാധയെന്ന് സംശയം
കൊച്ചി: കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പനിയ്ക്ക് ചികിത്സക്കെത്തിയ യുവാവിന് നിപ ബാധയെന്ന് സംശയം. തുടര്‍ന്ന് യുവാവിനെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. രണ്ട് ദിവസം മുന്‍പാണ് യുവാവ് ചികിത്സ തേടി കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എത്തിയത്. രോഗം കുറഞ്ഞില്ലെങ്കില്‍ കളമശ്ശേരിയില്‍ ചികിത്സ തേടണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു.
വീണ്ടും ബുധനാഴ്ച രാവിലെ 11.30 ഓടെ ഛര്‍ദിയെത്തുടര്‍ന്ന് അവശനിലയില്‍ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയിലെത്തിയ ശേഷവും രോഗി ഛര്‍ദിക്കുകയും ബോധക്ഷയം ഉണ്ടാവുകയും ചെയ്തതോടെ ഡ്യൂട്ടി ഡോക്ടര്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സക്കെത്തിയവരോട് മാറിനില്ക്കാന് ആവശ്യപ്പെടുകയും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ എടുക്കുകയും ചെയ്ത ശേഷം കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരിന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News