പാസഞ്ചര്‍ ഉള്‍പ്പെടെ ഒമ്പത് ട്രെയിനുകള്‍ റദ്ദാക്കി; റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്
കനത്തമഴയും മണ്ണിടിച്ചിലും മൂലം മൂന്ന് പാസഞ്ചര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ ഒന്‍പത് ട്രെയിനുകള്‍ റദ്ദാക്കി.
റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്
1. ഓഖാ-എറണാകുളം എക്സ്പ്രസ് (16337)
2. ബറൗനി-എറണാകുളം രപ്തിസാഗര്‍ എക്സ്പ്രസ് (12521)
3. ഇന്‍ഡോര്‍-തിരുവനന്തപുരം അഹല്യാനഗരി എക്സ്പ്രസ് (22645)
4. കൊച്ചുവേളി-ഹൈദരാബാദ് സ്പെഷ്യല്‍ (07116)
5. തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ (56603)
6. കോഴിക്കോട്-തൃശൂര്‍ പാസഞ്ചര്‍ (56664)
7. തൃശൂര്‍-കോഴിക്കോട് പാസഞ്ചര്‍ (56663)
8. യശ്വന്ത്പൂര്‍-കൊച്ചുവേളി ഗരീബ്രഥ് എക്സ്പ്രസ് (122257)
9. ധര്‍ബാദ്-ആലപ്പുഴ എക്സ്പ്രസ് (13351)
അതേസമയം, സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞുവരുകയാണ്. റെഡ് അലര്‍ട്ട് എവിടെയുമില്ല. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. വടക്കന്‍ കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.