NationalNewsNews

ഉത്തരാഖണ്ഡിൽ കനത്ത മഴയിൽ കാർ ഒലിച്ചുപോയി 9പേർ മരിച്ചു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കനത്തമഴയില്‍ കാര്‍ പുഴയില്‍ ഒലിച്ചുപോയി ഒമ്ബതു പേര്‍ മരിച്ചു.ഉത്തരാഖണ്ഡിലെ രാംനഗറിലാണ് അപകടം. ധേലാ നദിയിലാണ് കാര്‍ ഒഴുക്കില്‍പ്പെട്ടത്.കാറില്‍ നിന്നും ഒരു പെണ്‍കുട്ടിയെ ജീവനോടെ രക്ഷപ്പെടുത്തി. അഞ്ചുപേര്‍ കാറില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നതെന്നും കുമാവോണ്‍ റേഞ്ച് ഡി ഐജി ആനന്ദ് ബരണ്‍ പറഞ്ഞു.

രാംനഗര്‍ കോട്ട്‌വാര്‍ റോഡില്‍ കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിന് സമീപ മേഖലയില്‍ പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് അപകടമുണ്ടായത്. പഞ്ചാബില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രദേശത്ത് കനത്ത മഴയാണ് പെയ്തിരുന്നത്. കാര്‍ പാലത്തില്‍ കയറിയപ്പോള്‍ കുത്തൊഴുത്തില്‍പ്പെട്ട് ഒലിച്ചു പോകുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button