ഇടുക്കി:ജില്ലയിൽ മഴ ശക്തമായി. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കല്ലാർകുട്ടി, മലങ്കര അണക്കെട്ടുകൾ തുറന്നു.
കല്ലാർകുട്ടി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 2 അടി വീതമാണ് ഉയർത്തിയത്. ഇടുക്കി മലങ്കര ഡാമിന്റെ ഷട്ടർ രാവിലെ തുറന്നിരുന്നു. മൂന്നു ഷട്ടറുകളിലൂടെ 63.429 ക്യുബിക് മീറ്റർ വെള്ളം ഒഴുക്കിവിടാനാണ് തീരുമാനം.
കനത്ത മഴയിലും കാറ്റിലും മരം വീണ് ഹൈറേഞ്ച് മേഖലയിൽ വ്യാപക നാശ നഷ്ടമുണ്ടായി. നിരവധി വീടുകളുടെ മേൽക്കൂര തകർന്നുഎൻഡിആർഎഫ് സംഘത്തിന്റെ നേതൃത്വത്തിൽ മരങ്ങൾ മുറിച്ചു മാറ്റാൻ ശ്രമം തുടരുകയാണ്. ഉടുമ്പൻചോലയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 4 പേരെ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു.
ഇടുക്കിയിലെ താലൂക്കുകളിൽ കൺട്രോൾ റൂം തുറന്നു
ഇടുക്കി 04862 235361
തൊടുപുഴ 04862 222503
ദേവികുളം 04865 264231
ഉടുമ്പഞ്ചോല 04868 232050
പീരുമേട് 04869 232077
കനത്ത മഴയില്‍ ഇടുക്കിയില്‍ വ്യാപക നാശനഷ്ടം. കാല്‍വരി മൗണ്ട് എല്‍പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു. 20തോളം വീടുകള്‍ മഴയില്‍ തകര്‍ന്നുവെന്നും വിവരം. വട്ടവടയില്‍ ചികിത്സ കിട്ടാതെ ഹൃദ്രോഗി മരിച്ചു. മരം വീണ് ഗതാഗതം തടസപ്പെട്ടതിനാലാണ് രാജയെ (50) ആശുപത്രിയിലെത്തിക്കാൻ
കഴിയാതെ വന്നത്.
ഉടുമ്പന്‍ ചോലയില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. തോട്ടംമേഖലയില്‍ മഴ തുടരുകയാണ്. വൈദ്യുതി പല മേഖലകളിലും തടസപ്പെട്ടിട്ടുണ്ട്. എന്‍ഡിആര്‍എഫ് സംഘം മേഖലകളിലുണ്ട്. അതേസമയം വീടുകളിലെ അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന നിര്‍ദേശവുമായി കളക്ടര്‍ രംഗത്തെത്തി.
ഇടുക്കിയടക്കമുള്ള ഒന്‍പത് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ടൗട്ടേ ചുഴലിക്കാറ്റ് 24 മണിക്കൂറിനുള്ളില്‍ അതിശക്തമായ ചുഴലിക്കാറ്റായി മാറും. നാളെ രാത്രി വരെ ടൗട്ടേ ചുഴലിക്കാറ്റിന്റെ സ്വാധീനമുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.