32.1 C
Kottayam
Wednesday, May 1, 2024

വീട്ടില്‍ ഒരാള്‍ക്ക് കൊവിഡ് വന്നാല്‍ എല്ലാവര്‍ക്കും പകരുമോ? പഠനം പറയുന്നത് ഇങ്ങനെ

Must read

അഹമ്മദാബാദ്: വീട്ടില്‍ ഒരാള്‍ കൊവിഡ് പോസിറ്റീവായാല്‍ വീട്ടിലുള്ള മറ്റുള്ളവര്‍ക്കും ബാധിക്കണമെന്നില്ലെന്ന് പഠനം. ഗാന്ധിനഗര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്തിലെ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.

കൊവിഡ് പോസിറ്റീവായ അംഗമുള്ള 80-90% വീടുകളിലും മറ്റ് കുടുംബാംഗങ്ങളെ ബാധിച്ചിട്ടില്ലെന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നത്. കുടുംബാംഗങ്ങള്‍ക്കെല്ലാം കൊവിഡ് ബാധയുണ്ടായ സംഭവങ്ങളുടെ എണ്ണം കുറവാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പഠനത്തിലും കുടുംബാംഗങ്ങള്‍ക്കെല്ലാം രോഗബാധയുണ്ടായത് 8% മാത്രമാണെന്ന് വ്യക്തമാക്കുന്നത്. കുടുംബാംഗങ്ങളില്‍ വൈറസിനെതിരെ പ്രതിരോധശേഷി സൃഷ്ടിക്കപ്പെടുന്നതാകാം കാരണമെന്നാണ് പഠനത്തില്‍ പറയുന്നത്.

കുടുംബാംഗങ്ങള്‍ പരസ്പരം ഇടപഴകുന്നുവെങ്കിലും വലിയൊരു ശതമാനം ആളുകള്‍ക്കും ആര്‍ജ്ജിത പ്രതിരോധ ശേഷി ലഭിക്കുന്നതിനാല്‍ കുടുംബത്തില്‍ മറ്റുള്ളവരിലേയ്ക്കും പകരണമെന്നില്ലെന്നാണ് പഠനം വ്യക്തമാക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week