24 C
Kottayam
Wednesday, May 15, 2024

ചെക്ക് ഇടപാടുകള്‍ക്ക് പുതിയ സുരക്ഷാ സംവിധാനം വരുന്നു

Must read

കൊച്ചി: ചെക്ക് ഇടപാടുകള്‍ക്ക് പുതിയ സുരക്ഷാ സംവിധാനം വരുന്നു. ചെക്ക് തട്ടിപ്പുകള്‍ തടയാന്‍ ലക്ഷ്യമിട്ടുകൊണ്ട് റിസര്‍വ് ബാങ്ക് അവതരിപ്പിച്ച ‘പോസിറ്റീവ് പേ സിസ്റ്റം’ ജനുവരി ഒന്നിന് നിലവില്‍ വരും.

പുതിയ സംവിധാനം തിരഞ്ഞെടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഉപഭോക്താവിനുണ്ട്. അക്കൗണ്ട് ഉടമയുടെ ചെക്കിലുള്ള വിശദ വിവരങ്ങള്‍ വീണ്ടും പരിശോധിച്ച് ഉറപ്പാക്കിയ ശേഷം ക്ലിയറന്‍സ് ചെയ്യുന്ന സംവിധാനമാണ് പോസിറ്റീവ് പേ സിസ്റ്റം.

അക്കൗണ്ട് ഉടമകള്‍ക്ക് എസ്.എം.എസ്., മൊബൈല്‍ ആപ്, ഇന്റര്‍നെറ്റ് ബാങ്കിങ്, എ.ടി.എം. തുടങ്ങി ഏതെങ്കിലും ഇലക്ട്രോണിക് രീതിയിലൂടെ ചെക്കിലെ വിവരങ്ങള്‍ (തീയതി, ഗുണഭോക്താവിന്റെ പേര്, തുക, അക്കൗണ്ട് നമ്പര്‍ തുടങ്ങിയവ) ബാങ്കിന് കൈമാറാം. ശേഷം ചെക്ക് ക്ലിയറന്‍സിനെത്തുമ്പോള്‍ ഈ വിവരങ്ങളുമായി ബാങ്ക് ഒത്തുനോക്കി ഉറപ്പ് വരുത്തും. അഞ്ച് ലക്ഷം രൂപയില്‍ കൂടുതല്‍ തുക വരുന്ന ചെക്കിന് സ്വമേധയാ പോസിറ്റീവ് പേ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week