23.5 C
Kottayam
Thursday, September 19, 2024

പൂര്‍ണ്ണസമയ പൂജ,നടപന്തല്‍ നിര്‍മ്മാണം;മാന്നാനം കൊട്ടാരം ദേവീക്ഷേത്രത്തില്‍ വന്‍ വികസനപദ്ധതികള്‍ പ്രഖ്യാപിച്ച് ദേവസ്വം മന്ത്രി

Must read

കോട്ടയം: മാന്നാനം കൊട്ടാരം ദേവീക്ഷേത്രത്തില്‍ വന്‍ വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് ദേവസ്വം മന്ത്രി വി.എന്‍.വാസവന്‍.ദേവസ്വംബോര്‍ഡ് പ്രസിഡണ്ട് പി.എസ്.പ്രശാന്തിനൊപ്പം ക്ഷേത്രം സന്ദര്‍ശിച്ചശേഷമാണ് ഭക്തജനങ്ങളുടെ ദീര്‍ഘകാല ആവശ്യങ്ങള്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും അംഗീകരിച്ചത്.

ക്ഷേത്രത്തിലെത്തിയ മന്ത്രിയെയും ബോര്‍ഡ് പ്രസിഡണ്ടിനെയും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികളും ഭക്തജനങ്ങളും ചേര്‍ന്ന് സ്വീകരിച്ചു.തുടര്‍ന്നു നടന്ന യോഗത്തിലാണ് ക്ഷേത്രത്തിനായുള്ള വികസനപദ്ധതികള്‍ മന്ത്രി പ്രഖ്യാപിച്ചത്.

നിലവില്‍ ക്ഷേത്രത്തില്‍ നിത്യപൂജയുണ്ടെങ്കിലും ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പൂജകളില്ലായിരുന്നു. താല്‍ക്കാലിക ജീവനക്കാരായിരുന്നു പൂജകാര്യങ്ങള്‍ നോക്കിയിരുന്നത്. മുഴുവന്‍ സമയപൂജയാകുന്നതോടെ കൂടുതല്‍ ജീവനക്കാരെ ക്ഷേത്രത്തില്‍ നിയമിയ്ക്കും. ഇതോടെ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളുടെ എണ്ണത്തിലും വന്‍തോതില്‍ വര്‍ദ്ധനയുണ്ടാവും.

ക്ഷേത്രനടപന്തല്‍,ഉപദേശകസമിതി ഓഫീസ്,ക്ഷേത്രക്കുളം നവീകരണം തുടങ്ങിയ പദ്ധതികളിലും സര്‍ക്കാരിന്റെയും ബോര്‍ഡിന്റെയും സഹായമുണ്ടാവുമെന്ന് മന്ത്രി വി.എന്‍.വാസവന്‍ ഉറപ്പുനല്‍കി.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കൊട്ടാരം ക്ഷേത്രത്തില്‍ മുഴുവന്‍ സമയപൂജവേണമെന്നത് ഭക്തജനങ്ങളുടെ വര്‍ഷങ്ങള്‍ നീണ്ട ആവശ്യമായിരുന്നു. ദേവസ്വം മന്ത്രിയായി സ്ഥലം എം.എല്‍.എ കൂടിയായ വാസവന്‍ ചുമതലയേറ്റെടുത്തതോടെ ഉപദേശകസമിതി ഭാരവാഹികള്‍ മന്ത്രിയെക്കണ്ട് ആവശ്യമുന്നയിച്ചു. ഇതോടെയാണ് നടപടികള്‍ വേഗത്തിലായത്.

ക്ഷേത്രത്തിന് ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്നുള്ള എല്ലാം സഹായങ്ങളും ഉണ്ടാവുമെന്ന് പ്രസിഡണ്ട് പി.എസ്.പ്രശാന്ത് ഉറപ്പ് നല്‍കി.നടപ്പന്തല്‍ നിര്‍മ്മിയ്ക്കുന്നതിന് 20 ലക്ഷം രൂപവരെ അനുവദിയ്ക്കുന്നതിന് തടസങ്ങളില്ല.ഒപ്പമുണ്ടായിരുന്ന ദേവസ്വം എക്‌സിക്യൂട്ടീവ് എന്‍ജിനീയറോട് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള നിര്‍ദ്ദേശവും പ്രസിഡണ്ട് നല്‍കി.

ക്ഷേത്ര ഉപദേശക സമിതി ഓഫീസ്,ക്ഷേത്രക്കുളം നവീകരണം,കൊടിമരനിര്‍മ്മാണം തുടങ്ങിയ പദ്ധതികള്‍ ബോര്‍ഡിന്റെയും ഭക്തജനങ്ങളുടെയും സാഹയത്തോടെ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും ബോര്‍ഡ് പ്രസിഡണ്ട് അറിയിച്ചു. ഇവയുമായി ബന്ധപ്പെട്ട് തുടര്‍ചര്‍ച്ചകള്‍ നടത്തും

ഉപദേശകസമിതി പ്രസിഡണ്ട് സി.ജി.രാജഗോപാല്‍,സെക്രട്ടറി റാം മോഹന്‍,വൈസ് പ്രസിഡണ്ട് സദാശിവന്‍,ജോ.സെക്രട്ടറി ശ്രീകുമാര്‍,ഉപദേശകസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്': അംഗീകാരംനൽകി കേന്ദ്ര സർക്കാർ; ബിൽ ശൈത്യകാല സമ്മേളനത്തിൽ

ന്യൂഡല്‍ഹി: 'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പി'ലേക്ക് ഒരു പടികൂടി കടന്ന് കേന്ദ്ര സര്‍ക്കാര്‍. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനത്തേക്കുറിച്ച് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിന് കേന്ദ്ര മന്ത്രിസഭായോഗം...

ചെങ്ങന്നൂർ ചതയം ജലോത്സവം: പള്ളിയോടങ്ങൾ കൂട്ടിയിടിച്ചു, ഒരാൾ മുങ്ങി മരിച്ചു

ആലപ്പുഴ: ചതയം ജലോത്സവത്തിനിടെ പള്ളിയോടത്തില്‍നിന്ന് തുഴച്ചിലുകാരന്‍ വീണു മരിച്ചു. തുഴക്കാരനായിരുന്ന പാണ്ടനാട് നടുവിലേത്ത് വിഷ്ണുദാസ് (അപ്പു-22 ) ആണ് മരിച്ചത്. പമ്പാനദിയിലെ ഇറപ്പുഴ നെട്ടായത്തില്‍ നടന്ന ഗുരു ചെങ്ങന്നൂര്‍ ട്രോഫി ഫൈനല്‍ മത്സരങ്ങള്‍...

നടിയെ ആക്രമിച്ച കേസ്; പൾസർ സുനിക്ക് ജാമ്യം

കൊച്ചി: കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ പൾസർ സുനിക്ക് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനിക്ക് ജാമ്യം ലഭിക്കുന്നത്. കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ 2017-...

Popular this week