24 C
Kottayam
Wednesday, May 15, 2024

കെഎസ്ആർടിസി ടിക്കറ്റ് ബുക്കിങ്; ചൊവ്വാഴ്ച മുതൽ പുതിയ സംവിധാനം

Must read

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ടിക്കറ്റ് ബുക്കിങ് സംവിധാനം ചൊവ്വാഴ്ച മുതൽ പുതിയ പ്ലാറ്റ്ഫോമിലേക്ക്. www.onlineksrtcswift.com എന്ന വെബ്സൈറ്റും Ente KSRTC Neo OPRS എന്ന മൊബൈൽ ആപ്ലിക്കേഷനിലുമാണു നാളെ മുതൽ റിസർവേഷൻ സൗകര്യമുള്ളത്. 

കെഎസ്ആർടിസിയുടെ ഓൺലൈൻ റിസർവേഷൻ സംവിധാനം കൈകാര്യം ചെയ്തിരുന്ന അഭിബസുമായുള്ള (Abhibus) കരാർ 2023 സെപ്റ്റംബർ 30 ഓടെ അവസാനിക്കും. ഇതിനെ തുടർന്നാണു പുതിയ പ്ലാറ്റ്ഫോമിലേക്കു മാറുന്നത്. ഇതിനായി പുതിയ സർവീസ് പ്രൊവൈഡർക്കു വേണ്ടി കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 12നു കെഎസ്ആർടിസി തന്നെ ടെൻഡർ വിളിച്ചിരുന്നു. തുടർന്ന് പുതിയ കമ്പനിക്കു വർക്ക് ഓഡർ നൽകി. 

കമ്പനിയുടെ പ്രവർത്തനക്ഷമത നിരീക്ഷിക്കുന്നതിനായി 2023 മേയ് മാസം മുതൽ ഓഗസ്റ്റ് 31 വരെ അ‍ഞ്ചു മാസക്കാലം കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസുകൾക്കു മാത്രം പുതിയ പ്ലാറ്റ്ഫോമിൽ പരീക്ഷണമായി ബുക്കിങ് സംവിധാനം ഒരുക്കിയിരുന്നു. അതു വിജയമായതിനെ തുടർന്നാണു 2023 സെപ്റ്റംബർ 5 മുതൽ കെഎസ്ആർടിസിയുടെയും കെഎസ്ആർടിസി സ്വിഫ്റ്റിന്റെയും എല്ലാ സർവീസുകളെയും ഉൾപ്പെടുത്തി ഈ പ്ലാറ്റ്ഫോമിന്റെ പ്രവർത്തനം പരീക്ഷണാർഥം ആരംഭിക്കുന്നത്. 

കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസുകളുടെ വരുമാനവും കെഎസ്ആർടിസിയുടെ അക്കൗണ്ടിലാണു വരുന്നത്. അതുപോലെ തന്നെ റിസർവേഷനിലൂടെ വരുന്ന വരുമാനവും കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ മാത്രമാണു ലഭിക്കുക. കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസുകളുടെ കളക്‌ഷൻ ശേഖരിക്കുന്ന ഒരു സംവിധാനവും നിലവിലില്ല. വരുമാനം മറ്റു കമ്പനികളിലേക്കു പോകുന്നെന്ന തരത്തിലുള്ള വാർത്തകൾ ജീവനക്കാർക്കിടയിലും യാത്രക്കാർക്കിടയിലും തെറ്റിദ്ധാരണ മാത്രമേ ഉണ്ടാക്കുവെന്നും മാനേജ്മെന്റ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week