24.4 C
Kottayam
Sunday, September 29, 2024

11 ലക്ഷം പോയത് നൊടിയിടയിൽ, ഓൺലൈൻ തട്ടിപ്പിൻ്റെ പുതിയ മുഖം

Must read

മുംബൈ: ല തട്ടിപ്പുകളെ കുറിച്ചുള്ള വാർത്തകൾ കൂടി വരികയാണ്. രാജ്യത്ത് നിരവധി പേർക്കാണ് വിവിധ തട്ടിപ്പുകളിലൂടെ പണം നഷ്ടമായിരിക്കുന്നത്. ഇതിൽ തന്നെ പലർക്കും പണം നഷ്ടമായത് പാർട്ട് ടൈം ജോലി വാഗ്ദാനത്തിൽ പെട്ടാണ്. തട്ടിപ്പുകാർ ഇരയുടെ വിശ്വാസം തേടുന്നത് പുതിയ ജോലി വാഗ്ദാനം ചെയ്തോ എന്തെങ്കിലും ചെയ്യാൻ സഹായിക്കുന്നതിലൂടെയോ ആണ്. സമാനമായ ഒരു സംഭവത്തിലൂടെയാണ് പൂണെയിൽ നിന്നുള്ള ഒരു സ്ത്രീക്ക് 11 ലക്ഷം രൂപ നഷ്ടമായത്.

തന്റെ ബാങ്ക് അക്കൗണ്ടിന്റെ ഓൺലൈൻ സ്റ്റേറ്റ്മെന്റ് ലഭിക്കാൻ സഹായം തേടാൻ ശ്രമിച്ചാണ് യുവതിക്ക് പണം നഷ്ടപ്പെട്ടത്. പൊതുമേഖലാ ബാങ്കിൽ അക്കൗണ്ടുള്ള സ്ത്രീ ജൂലൈ 28ന് ബാങ്കിന്റെ വെബ്‌സൈറ്റ് സന്ദർശിച്ച് ബാങ്ക് അക്കൗണ്ടിന്റെ ഓൺലൈൻ സ്റ്റേറ്റ്‌മെന്റ് എടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 

തുടർന്ന് യുവതി ഓൺലൈനിൽ .ഹെൽപ്പ് ലൈൻ നമ്പർ തിരയുകയും ലഭിച്ച നമ്പറിൽ ബന്ധപ്പെടുകയും ചെയ്തു. റിമോട്ട് ആക്‌സസ് സോഫ്‌റ്റ്‌വെയർ ഡൗൺലോഡ് ചെയ്‌താൽ സഹായിക്കാമെന്ന് യുവതിയുടെ ഫോൺ അറ്റൻഡ് ചെയ്‌ത വ്യക്തി പറഞ്ഞു.

ഓൺലൈൻ ബാങ്ക് സ്റ്റേറ്റ്‌മെന്റ് ലഭിക്കുന്നതിന് ആ വ്യക്തിക്ക് തന്നെ സഹായിക്കാനാകുമെന്ന് വിശ്വസിച്ച്, അയാളുടെ നിർദ്ദേശപ്രകാരം ഒരു റിമോട്ട് ആക്‌സസ് സോഫ്‌റ്റ്‌വെയർ ഡൗൺലോഡ് ചെയ്‌തു, കൂടാതെ തന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഫോണിൽ അപരിചിതനുമായി പങ്കുവെക്കുകയും ചെയ്തു.

ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഉപയോഗിച്ച് ബാങ്ക് സ്റ്റേറ്റ്‌മെന്റ് ലഭിക്കാൻ ശ്രമിക്കണമെന്ന് തട്ടിപ്പുകാർ അവളോട് ആവശ്യപ്പെട്ടു. അൽപ സമയത്തിന് ശേഷം  ഇവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 11 ലക്ഷം രൂപ പിൻവലിച്ചതായി യുവതി മനസിലാക്കുകയും  പോലീസിൽ പരാതിപ്പെടുകയും ചെയ്തു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week