കാലിഫോര്‍ണിയ: ഒരു മണിക്കൂര്‍ സൂര്യപ്രകാരം അടിച്ചാല്‍ വൈറസും ബാക്ടീരിയയും വിമുക്തമാകുന്ന കോട്ടണ്‍ മാസ്‌ക്ക് ഉടന്‍ വിപണിയിലെത്തിക്കാനൊരുങ്ങി ഗവേഷകര്‍. അമേരിക്കയിലെ കാലിഫോര്‍ണിയ, ദാവിസ് സര്‍വകലാശാലകളിലെ ഗവേഷകരാണ് ഇത് നിര്‍മിച്ചത്.
മാസ്‌ക്കില്‍ ഒരു മണിക്കൂര്‍ സൂര്യപ്രകാശം അടിച്ചാല്‍ അതില്‍ നിന്ന് റിയാക്ടീവ് ഓക്സിജന്‍ സ്പീഷീസ് ഉണ്ടാകും. അവ രോഗാണുക്കളെ ഇല്ലാതാക്കും. ടെട്രാ ഡൈഈഥൈല്‍ അമിനോ ഈഥൈല്‍ ക്ളോറൈഡ് കണ്ണികള്‍ ചേര്‍ത്തുവെച്ചാണ് ഗവേഷകര്‍ ഈ കോട്ടണ്‍ മാസ്‌ക് നിര്‍മിച്ചിരിക്കുന്നത്.
നെഗറ്റീവ് ചര്‍ജ്ജുള്ള ഫോട്ടോസെന്‍സിറ്റൈസര്‍ ലായിനി മാസ്‌ക്ക് നിര്‍മിക്കുന്ന കോട്ടണ്‍ തുണിക്ക് മുകളില്‍ പുരട്ടും. സൂര്യന്റെ വെട്ടം അടിക്കുമ്പോള്‍ റിയാക്ടീവ് ഓക്സിജന്‍ സ്പീഷീസ് ഉണ്ടാകാന്‍ ഇത് സഹായിക്കും. മാത്രമല്ല ഇവ ഡൈഈഥൈല്‍ അമിനോ ഈഥൈല്‍ സെല്ലുലോസുമായി ചേര്‍ന്ന് ശക്തമായ ഇലക്ട്രോണിക്സ് സമ്ബര്‍ക്കും ഉണ്ടാക്കും. ഗവേഷകര്‍ നിര്‍മിച്ച ഫോട്ടോസെന്‍സിറ്റൈസര്‍ ലായിനിക്ക് അവരിട്ട പേര് റോസ് ബംഗാള്‍ എന്നാണ്. ഈ ലായിനി 99.0000 ശതമാനം ബാക്ടീരിയകളെയും ഒരു മണിക്കൂര്‍ കൊണ്ട് ഇല്ലാതാക്കുമെന്നാണ് അവര്‍ പറയുന്നത്.
കുറഞ്ഞത് ഒരാഴ്ച സൂര്യപ്രകാശം ഏറ്റാല്‍ പത്ത് തവണ മാസ്‌ക്ക് ഉപയോഗിക്കാനാകും. കാരണം അതുവരെ സൂഷ്മാണുക്കളെ ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനം നശിക്കാത്ത രീതിയിലാണ് കോട്ടണ്‍ തുണി നിര്‍മിച്ചിരിക്കുന്നതെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.