KeralaNews

സിപി മുഹമ്മദ് നിയാസ്,വിജു എബ്രഹാം എന്നിവർ ഹൈക്കോടതി ജഡ്ജിമാർ

കൊച്ചി:അഭിഭാഷകരായ സിപി മുഹമ്മദ് നിയാസ്, വിജു എബ്രഹാം എന്നിവരെ കേരള ഹൈക്കോടതി അഡീഷണൽ ജഡ്ജിമാരായി നിയമിച്ചുകൊണ്ട് രാഷ്ട്രപതിയുടെ വിജ്ഞാപനം ഇറങ്ങി. 2019ൽ ഇവരുടെ പേരുകൾ സുപ്രീംകോടതി കൊളീജിയം അംഗീകരിച്ചെങ്കിലും നിയമനത്തിനുള്ള ശുപാര്‍ശ കേന്ദ്രം തിരിച്ചയച്ചു.

പേരുകൾ പുനഃപരിശോധിക്കണമെന്നായിരുന്നു കേന്ദ്രം ആവശ്യപ്പെട്ടത്.എന്നാൽ ഈ വര്‍ഷം മാര്‍ച്ചിൽ കൊളീജിയം വീണ്ടും മുഹമ്മദ് നിയാസിന്‍റെയും വിജു എബ്രഹാമിന്‍റെയും പേരുകൾ കേന്ദ്രത്തിന് അയക്കുകയായിരുന്നു. ഇത് അംഗീകരിച്ചാണ് നിയമനത്തിനുള്ള വിജ്ഞാപനം ഇറങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker