23.3 C
Kottayam
Saturday, November 9, 2024
test1
test1

കണ്ണഞ്ചും വേഗം; യൂസഫലി സ്വന്തമാക്കിയത് ‘ജര്‍മ്മന്‍ മാന്ത്രികപ്പറവയെ’..!

Must read

രു കിടിലന്‍ ഹെലികോപ്റ്റര്‍ സ്വന്തമാക്കിയിരിക്കുകയാണ് പ്രമുഖ മലയാളി വ്യവസായി എം എ യൂസഫലി. ലോകത്തെ അത്യാഡംബര ഹെലികോപ്‌റ്ററുകളിൽ മുൻ നിരയിലുള്ള എയർബസ് എച്ച് 145 ഹെലികോപ്റ്റർ ആണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. യൂസഫലിയുടെ പുതിയ ഹെലികോപ്റ്റർ കൊച്ചിയിലേക്ക്  പറന്നിറങ്ങിക്കഴിഞ്ഞു. ഇതാ യൂസഫലിയുടെ പുത്തന്‍ ഹെലികോപ്റ്ററിന്‍റെ ചില വിശേഷങ്ങള്‍ അറിയാം. 

ജര്‍മ്മന്‍ 
ജർമനിയിലെ എയർബസ് വിമാനക്കമ്പനിയിൽ നിന്നുള്ളതാണ് ലോകത്തെ അത്യാഡംബര യാത്രാ ഹെലികോപ്റ്ററുകളില്‍ ഒന്നായ എച്ച് 145 എയർബസ് ഹെലികോപ്റ്റര്‍. ജർമ്മൻ കമ്പനിയുടെ H145  നാല് ടൺ ക്ലാസ് ഇരട്ട-എഞ്ചിൻ റോട്ടർക്രാഫ്റ്റ് ഉൽപ്പന്ന ശ്രേണിയിലെ ഏറ്റവും പുതിയ മോഡലാണ്. 

വെറും 1500 എണ്ണം
ലോകത്ത് 1500 എണ്ണം മാത്രം ഇറങ്ങിയിട്ടുള്ള ഹെലികോപ്റ്ററാണ് എച്ച് 145. ഏതാണ്ട് 100 കോടി രൂപയാണ് ഇതിന് വില വരുന്നത്. 

ജർമനിയിലെ എയർബസ് വിമാനക്കമ്പനിയിൽ നിന്നുള്ളതാണ് ലോകത്തെ അത്യാഡംബര യാത്രാ ഹെലികോപ്റ്ററുകളില്‍ ഒന്നായ എച്ച് 145 എയർബസ് ഹെലികോപ്റ്റര്‍. ജർമ്മൻ കമ്പനിയുടെ H145  നാല് ടൺ ക്ലാസ് ഇരട്ട-എഞ്ചിൻ റോട്ടർക്രാഫ്റ്റ് ഉൽപ്പന്ന ശ്രേണിയിലെ ഏറ്റവും പുതിയ മോഡലാണ്. 

വെറും 1500 എണ്ണം
ലോകത്ത് 1500 എണ്ണം മാത്രം ഇറങ്ങിയിട്ടുള്ള ഹെലികോപ്റ്ററാണ് എച്ച് 145. ഏതാണ്ട് 100 കോടി രൂപയാണ് ഇതിന് വില വരുന്നത്. എൻജിൻ ശേഷിയും ഏത് കാലവസ്ഥയ്ക്കും അനുയോജ്യമായി പ്രവർത്തിക്കാന്‍ സാധിക്കും എന്നതുമാണ് ഈ ഹെലികോപ്റ്ററിന്‍റെ പ്രധാന പ്രത്യേകത.  സിവിൽ, മിലിട്ടറി ദൗത്യങ്ങൾക്ക് ഉപയോ​ഗിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. 

രണ്ട് പൈലറ്റുമാരെയും സ്റ്റാൻഡേർഡ് കോൺഫിഗറേഷനിൽ എട്ട് യാത്രക്കാരെയും, ഉയർന്ന സാന്ദ്രതയുള്ള കോൺഫിഗറേഷനിൽ രണ്ട് പൈലറ്റുമാരെയും 10 യാത്രക്കാരെയും ഉൾക്കൊള്ളാൻ H145-ന് കഴിയും. ഒരേസമയം രണ്ടു ക്യാപ്റ്റന്മാര്‍ക്കു പുറമേ ഏഴു യാത്രക്കാര്‍ക്കു സഞ്ചരിക്കാന്‍ കഴിയുമെന്നതാണ് പ്രധാന പ്രത്യേകത.

എഞ്ചിന്‍
നാല് ലീഫുകളാണ് എച്ച് 145 ഹെലികോപ്റ്ററിനുള്ളത്.  785 കിലോവാട്ട് കരുത്തു നല്‍കുന്ന രണ്ടു സഫ്രാന്‍ എച്ച് ഇ എരിയല്‍ 2 സി 2 ടര്‍ബോ ഷാഫ്റ്റ് എൻജീനാണ് ഹെലികോപ്റ്ററിന്‍റെ ഹൃദയം. വൈവിധ്യമാർന്ന ക്യാബിൻ ലേഔട്ടിനൊപ്പം, മൾട്ടി പർപ്പസ് റോട്ടർക്രാഫ്റ്റ്, സ്വകാര്യ, ബിസിനസ് ഏവിയേഷൻ, ഓഫ്‌ഷോർ പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെയുള്ള കാര്യങ്ങൾക്കും വ്യോമ ഗതാഗതത്തിനും എമർജൻസി മെഡിക്കൽ സേവനങ്ങൾക്കും അനുയോജ്യമാണ് ഈ ഹെലികോപ്ടർ. 

വേഗത
മണിക്കൂറില്‍ ഏകദേശം 246 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കും. സമുദ്രനിരപ്പില്‍നിന്നു 20,000 അടി ഉയരത്തില്‍ വരെ പറന്നുപൊങ്ങാനും കഴിയും. എമർജൻസി ഫ്ലോട്ടുകൾ, റെസ്ക്യൂ ഹോസ്റ്റ്, സെർച്ച്ലൈറ്റ്, കാർഗോ ഹുക്ക് എന്നിങ്ങനെ വേഗത്തിലും എളുപ്പത്തിലും പരസ്പരം മാറ്റാവുന്ന ഓപ്ഷണൽ ഉപകരണങ്ങളുടെ ലഭ്യത H145-ന് സവിശേഷത. 

ലുലുവാണ് താരം
ഹെലികോപ്റ്ററില്‍ ലുലു ഗ്രൂപ്പിന്റെ ഔദ്യോഗിക ചിഹ്നമായ ചുവപ്പ് നിറത്തില്‍ പച്ച കലര്‍ന്ന ലുലു ഗ്രൂപ്പ് ലോഗോയും യൂസഫലിയുടെ പേരിന്റെ തുടക്കമായ വൈ എന്ന അക്ഷരവും ആലേഖനം ചെയ്തിട്ടുണ്ട്.  

വാങ്ങാനുള്ള കാരണം
2021 ഏപ്രിൽ 11 ന് യൂസഫലിയും ഭാര്യയും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ കൊച്ചിയിലെ പനങ്ങാട് ചതുപ്പ് നിലത്ത് ക്രാഷ് ലാൻഡ് ചെയ്‍തിരുന്നു. ഭാ​ഗ്യത്തിനാണ് പരിക്കേൽക്കാതെ ഇരുവരും അന്ന് രക്ഷപ്പെട്ടത്. ഇറ്റാലിയന്‍ കമ്പനി അഗസ്റ്റാ വെസ്റ്റ്ലാന്റിന്റെ V T -YMA  ഹെലികോപ്റ്ററായിരുന്നു അന്ന് അപകടത്തിൽപ്പെട്ടത്. അടുത്തിടെ അത് വില്‍പനയ്ക്ക് വച്ചതും വലിയ വാര്‍ത്തയായിരുന്നു. തുടർന്നാണ് പുതിയ ഹെലികോപ്ടറായ എച്ച് 145 യൂസഫലി വാങ്ങിയത് എന്നാണ് വിവരം.  

ആദ്യ ഇന്ത്യന്‍ ഉടമയും മലയാളി
ഈ വര്‍ഷം മാര്‍ച്ചില്‍ എയർബസ് ‘എച്ച് 145 ഹെലികോപ്റ്റര്‍ വാങ്ങിയ ആര്‍പി ഗ്രൂപ്പ് കമ്പനികളുടെ ചെയര്‍മാന്‍ രവി പിള്ളയാണ് ഈ ആഡംബര ഹെലികോപ്റ്റര്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരന്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വോട്ടര്‍മാര്‍ക്ക്‌ ഭക്ഷ്യ കിറ്റ്: കോൺഗ്രസിന് തിരിച്ചടി; പൊലീസ് കേസെടുത്തു

കൽപ്പറ്റ: വയനാട് ജില്ലയിലെ തിരുനെല്ലിയിൽ നിന്ന് ഭക്ഷ്യ കിറ്റുകൾ പിടിച്ചെടുത്ത സംഭവത്തിൽ പോലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഫ്ലയിങ് സ്ക്വാഡാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ടിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ നിന്ന് കിറ്റുകൾ പിടിച്ചെടുത്തത്. ...

ക്വൊട്ടേഷന്‍ ഉറപ്പിച്ച പണം ലഭിച്ചില്ല,വാടകകൊലയാളി പോലീസിനെ സമീപിച്ചു;തെളിഞ്ഞത് അഭിഭാഷകയുടെ കൊലപാതകം

ലഖ്‌നൗ: ഉത്തർപ്രദേശിലെ മീററ്റിൽ ജാമ്യത്തിലിറങ്ങിയ വാടകക്കൊലയാളി പോലീസിനെ സമീപിച്ചതിനെ തുടർന്ന് ചുരുളഴിഞ്ഞത് ഒരു വർഷം പഴക്കമുള്ള കൊലപാതകത്തിൻ്റെ മറ്റൊരു മുഖം. ചെയ്ത ജോലിക്ക് പണം ലഭിക്കാതെയായതോടയാണ് നീരജ് ശർമ്മയെന്ന വാടക കൊലയാളി പോലീസിനെ...

കോട്ടയത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസിലിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്

കോട്ടയം:കോട്ടയം കൊടുങ്ങൂരിന് സമീപം പതിനേഴാംമൈലിൽ ബസുകൾ കൂട്ടിയിടിച്ചു അപകടം.മുണ്ടക്കയം ഭാഗത്തേക്ക്‌ പോകുകയായിരുന്ന സ്വകാര്യ ബസാണ് മഴയത് തെന്നിമാറി മതിലിൽ ഇടിച്ചതിനുശേഷം കെഎസ്ആര്‍ടിസി ബസിലിടിച്ചത്. അപകടത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കില്ല. കെഎസ്ആര്‍ടിസി ബസിന്‍റെ പിന്നിൽ...

പാമ്പുകടിയേറ്റാൽ സർക്കാരിനെ അറിയിക്കണം, പൊതുജനാരോ​ഗ്യ നിയമത്തിന് കീഴിൽ ഉൾപ്പെടുത്തി തമിഴ്നാട് സർക്കാർ

ചെന്നൈ: പാമ്പുകടിയേറ്റുള്ള മരണങ്ങൾ കുറയ്ക്കാൻ പാമ്പുകടിയേല്‍ക്കുന്നതിനെ അതീവ ഗൗരവമായി കാണാനുള്ള നടപടികളുമായി തമിഴ്നാട് സർക്കാർ. പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ വിവരം ആശുപത്രികള്‍ ഇനി സര്‍ക്കാരിന് കൈമാറണം. പാമ്പുകടിക്കുന്നതിനെ പൊതുജനാരോ​ഗ്യ നിയമത്തിനുകീഴിൽ  ഉൾപ്പെടുത്തിയതായി തമിഴ്നാട്...

വീട്ടിലെ പൂന്തോട്ടത്തില്‍ നിന്നും ചെടികള്‍ കാട്ടി ഫേസ്‍ബുക്ക് വീഡിയോ; തൊട്ടുപിന്നാലെ പൊലീസെത്തി,ദമ്പതികൾ അറസ്റ്റിൽ

ബംഗളുരു: വീട്ടിലെ പൂന്തോട്ടവും ബാൽക്കണിയിലും മറ്റ് സ്ഥലങ്ങളിലുമൊക്കെ നട്ടുവളർത്തുന്ന ചെടികളും കാണിച്ചുകൊണ്ടുള്ള യുവതിയുടെ ഫേസ്‍ബുക്ക് പോസ്റ്റ് ഒടുവിൽ അവർക്ക് തന്നെ വിനയായി. ചെടികൾക്കിടയിൽ നട്ടുവളർത്തിയിരുന്ന കഞ്ചാവ് ചെടികൾ വീഡിയോയിലൂടെ നാട്ടുകാരെല്ലാം കണ്ടു. ഒരു...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.