25.9 C
Kottayam
Saturday, October 19, 2024

തിരുവനന്തപുരം പോത്തൻകോട് നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ

Must read

തിരുവനന്തപുരം: പോത്തന്‍കോട് വാവരമ്പലത്ത് നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. നേപ്പാള്‍ സ്വദേശി അമൃതയാണ് പൂര്‍ണ വളര്‍ച്ചയെത്താത്ത കുട്ടിയെ പ്രസവശേഷം കുഴിച്ചിട്ടത്. പൂര്‍ണവളര്‍ച്ചയെത്താത്ത പെണ്‍കുട്ടിയുടെ മൃതദേഹമാണ് വെള്ളത്തുണിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വാവരയമ്പലത്ത് പ്രവര്‍ത്തിക്കുന്ന പുല്ലുവളര്‍ത്തല്‍ കേന്ദ്രത്തിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്.

പ്രസവത്തിന് ശേഷം അമിത രക്തസ്രാവത്തെ തുടര്‍ന്ന് അമൃതയെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അപ്പോഴാണ് ഡോക്ടര്‍മാര്‍ കുട്ടിയുടെ മരണ വിവരം അറിയുന്നത്. തുടര്‍ന്ന് പോത്തന്‍കോട് പോലീസിനെ വിവരം അറിയിച്ചതിന് തുടര്‍ന്നാണ് പോലീസും പഞ്ചായത്ത് അധികൃതരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തത്. ഏത് സാഹചര്യത്തിലാണ് കുട്ടിയുടെ ശരീരം കുഴിച്ചിട്ടത് എന്ന് വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ത്യ ഓൾഔട്ട്; കിവീസിന് 107 റൺസ് വിജയലക്ഷ്യം, ബെംഗലൂരു ടെസ്റ്റ് അവസാന ദിനത്തിലേക്ക്‌

ബെംഗളൂരു: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 462 റൺസിന് ഓൾഔട്ടായി. കിവീസിന് വിജയിക്കാൻ 107 റൺസ് വേണം. താരതമ്യേന അനായാസമായ ലക്ഷ്യം കൈവരിക്കാൻ ഒരു മുഴുവൻ ദിവസം മുന്നിലുണ്ട്. സെഞ്ചുറി നേടിയ...

പാലക്കാട് കോൺഗ്രസിന് വീണ്ടും തിരിച്ചടി: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷാനിബ് പാർട്ടി വിട്ടു

പാലക്കാട്: പാലക്കാട് നിന്നുള്ള യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബ് പാർട്ടി വിട്ടു. തുടർ ഭരണം സി.പി.എം നേടിയിട്ടും കോൺഗ്രസ് തിരുത്താൻ തയാറാവുന്നില്ലെന്നും പാലക്കാട് - വടകര- ആറന്മുള കരാർ കോൺഗ്രസും...

യുവാവിനെ കാറിനുള്ളില്‍ കെട്ടിയിട്ട് മുളകുപൊടി വിതറി 25 ലക്ഷം കവര്‍ന്നു,ക്യത്യം നടത്തിയത് യുവതിയും സംഘവുമെന്ന് മൊഴി

കോഴിക്കോട് : എലത്തൂർ കാട്ടിൽ പീടികയിൽ യുവാവിനെ കാറിനകത്ത് കെട്ടിയിട്ട നിലയിൽ കണ്ടെത്തി. പയ്യോളി സ്വദേശി സുഹൈലിനെയാണ് കാറിനുളളിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. കാറിനകത്തും യുവാവിന്റെ ദേഹത്തും മുഖത്തുമടക്കം മുളക് പൊടി വിതറിയ...

ലഹരിമരുന്ന് കടത്ത് കേസ്‌: വിദേശിയുടെ വധശിക്ഷ സൗദിയില്‍ നടപ്പാക്കി

റിയാദ്: സൗദി അറേബ്യയില്‍ ലഹരിമരുന്ന് കടത്ത് കേസില്‍ പിടിയിലായ വിദേശിയുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അല്‍ ജൗഫില്‍ ലഹരി കടത്ത് കേസില്‍ പിടിയിലായ വിദേശിയുടെ വധശിക്ഷയാണ് നടപ്പാക്കിയത്. വ്യാഴാഴ്ചയാണ് വധശിക്ഷ...

ജെസിബി വിട്ടു കിട്ടാൻ 50000 രൂപ; കൈക്കൂലി വാങ്ങുന്നതിടെ വില്ലേജ് ഓഫീസർ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

തൃശൂർ: തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ ഉൾപ്പെടെ രണ്ട് പേരെ വിജിലൻസ് പിടികൂടി. ഒലൂക്കര സ്പെഷ്യൽ വില്ലേജ് ഓഫീസർ ആശിഷ്, വില്ലേജ് അസിസ്റ്ററ്റ് പ്രസാദ് എന്നിവരാണ് പിടിയിലായത്. ഒല്ലൂർ സ്വദേശി സിജോയാണ്...

Popular this week