KeralaNewsRECENT POSTS
നെഹ്‌റുട്രോഫി വള്ളംകളി മാറ്റിവെച്ചു
തിരുവനന്തപുരം: മഴക്കെടുതിയെ തുടര്‍ന്ന് ആഗസ്റ്റ് 10 ന് ആലപ്പുഴയില്‍ നടത്താനിരുന്ന 67-ാമത് നെഹ്‌റു ട്രോഫി ജലോത്സവം മാറ്റിവച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. മാറ്റിവച്ചത്.
ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളോടെ ജലമേളയ്ക്ക് തുടക്കമിടാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ആയിരുന്നു മുഖ്യാതിഥിയായി തീരുമാനിച്ചിരുന്നത്. പ്രളയത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷവും വള്ളംകളി മാറ്റിയിരുന്നു.
അതിനിടെ കനത്തമഴയെ തുടര്‍ന്ന് ഞായറാഴ്ച വരെയുള്ള ആറന്മുള വള്ളസദ്യ വഴിപാടുകള്‍ മാറ്റിവച്ചു. നാല് പള്ളിയോടങ്ങള്‍ക്ക് വെള്ളിയാഴ്ച നടത്താനിരുന്ന വഴിപാടുകള്‍ നേരത്തെ മാറ്റിവച്ചിരുന്നു. ശനിയാഴ്ച പന്ത്രണ്ടും ഞായര്‍ പതിനാല് വള്ളസദ്യയും നടത്താണ് നിശ്ചയിച്ചിരുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News