ആദ്യം ഫോൺ കോൾ! പിന്നീട് ഒരു ഷോർട്ട് ഡ്രസിട്ട് വരാൻ പറ്റുമോയെന്ന് ചോദ്യം.. നേഹയുടെ വെളിപ്പെടുത്തലിൽ പകച്ച് ആരാധകർ
കൊച്ചി:മമ്മൂട്ടി ചിത്രം കസബ, മോഹൻലാൽ നായകനായ മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, അസ്കര്‍ അലിയുടെ ജീംബൂംബാ, സഖാവിന്‍റെ പ്രിയ സഖി തുടങ്ങിയ നിരവധി മലയാള ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ താരമാണ് ബോളിവുഡ് സുന്ദരി നേഹ. നടിയുടെ ഗ്ലാമര്‍ വേഷങ്ങളും താരനിശകളിലുള്ള ഡാൻസും പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോൾ ഇതാ സിനിമയിൽ തനിയ്ക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് താരം
നേഹയുടെ വാക്കുകളിലേക്ക്..
അമ്മയ്ക്ക് ആദ്യം സുരക്ഷിതമായി ജീവിക്കാനുള്ള വഴിയൊരുക്കുകയെന്നതായിരുന്നു ലക്ഷ്യം.ബംഗളൂരു ക്ലബ് മഹീന്ദ്ര ഹോളിഡേയ്‌സിൽ ജോലി ചെയ്യുമ്പോഴാണ് ഫാഷൻ ഷോകൾ ചെയ്ത് തുടങ്ങുന്നത്. സിനിമകൾക്കായി ഓഡിഷനും ചെയ്തു.അതിൽ കുറെ മോശം അനുഭവങ്ങളുണ്ടായി. എനിക്ക് നല്ല ഉയരമുണ്ട്,എന്റേത് നല്ല കണ്ണുകളാണ്, നല്ല ഫീച്ചേഴ്‌സാണ്.
ഓഡിഷന് പോയി അടുത്ത ദിവസം സംവിധായകരിൽ നിന്നോ നിർമ്മാതാക്കളിൽ നിന്നോ കോ ഓർഡിനേറ്റർമാരിൽനിന്നോ മോശമായ ഫോൺകാളുകൾ വരാൻ തുടങ്ങി.”നേഹാ…നാളെ ഒരു ഷോർട്ട് ഡ്രസിട്ട് വരാൻ പറ്റുമോ’എന്നായിരിക്കും ചോദ്യം. എന്തിനാ ഷോർട്ട് ഡ്രസിട്ട് വരുന്നതെന്ന് ചോദിച്ചാൽ”സിനിമയിൽ ഗ്‌ളാമർ റോളാണ്. മാഡം ഓഡിഷന് വന്നത് സൽവാർ കമ്മീസിട്ടിട്ടല്ലേ.”എന്നായിരിക്കും മറുപടി.”വെസ്റ്റേൺ കോസ്റ്റ്യൂംസ് സ്‌ക്രീനിൽ കാണാൻ ഭംഗിയാണ്. പക്ഷേ നേരിൽ കാണാൻ അങ്ങനെയല്ല.”ഞാനവരോട് പറഞ്ഞു.പലയിടത്ത് വച്ച് നേരിൽ കാണാമെന്ന് പറഞ്ഞ് പിന്നെയും അവർ വിളിച്ചെങ്കിലും ഞാൻ പോയില്ല. പിന്നീടാണ് അതാണ് കാസ്റ്റിംഗ് കൗച്ച് എന്ന് മനസിലായത്.