28.7 C
Kottayam
Saturday, September 28, 2024

‘നീരജ് ചോപ്ര മകനെപോലെ, അവന് വേണ്ടിയും പ്രാര്‍ഥിച്ചിരുന്നു’ ഹൃദയം കീഴടക്കി അര്‍ഷാദ് നദീമിന്‍റെ അമ്മയും

Must read

പാരിസ്: പാരിസ് ഒളിംപിക്‌സിലെ പുരുഷ ജാവലിന്‍ ഫൈനലില്‍ ഇന്ത്യന്‍ താരം നീരജ് ചോപ്രയും പാക് താരം അര്‍ഷാദ് നദീമും തമ്മിലുള്ള പോരാട്ടം ആരാധകരുടെ മനം കവര്‍ന്നിരുന്നു. നദീം സ്വര്‍ണമണിഞ്ഞപ്പോള്‍ നിലവിലെ ചാമ്പ്യനായിരുന്ന നീരജ് വെള്ളി നേടി. ഇതിന് പിന്നാലെ അര്‍ഷാദ് നദീമിനോടുള്ള സ്നേഹം തുറന്നുപറഞ്ഞ നീരജ് ചോപ്രയുടെ മാതാവിന്‍റെ വാക്കുകള്‍ വൈറലായിരുന്നു. സമാനമായി നീരജ് ചോപ്രയെ മകനെ പോലെയാണ് കാണുന്നത് എന്ന അര്‍ഷാദ് നദീമിന്‍റെ അമ്മയുടെ പ്രതികരണവും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 

പാരിസ് ഒളിംപിക്‌സിലെ പുരുഷ ജാവലിനില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യന്‍ താരം നീരജ് ചോപ്ര എനിക്ക് മകനെ പോലെയെന്ന് സ്വര്‍ണ മെഡല്‍ ജേതാവായ പാക് താരം അര്‍ഷാദ് നദീമിന്‍റെ അമ്മ പറയുന്നതായാണ് വീഡിയോ. ‘നീരജ് എനിക്ക് മകന് തുല്യമാണ്. അദേഹം നദീമിന്‍റെ സുഹൃത്തും സഹോദരനുമാണ്. ജയതോല്‍വികള്‍ കായികയിനങ്ങളുടെ ഭാഗമാണ്.

നീരജിനെ ദൈവം അനുഗ്രഹിക്കട്ടെ. നീരജ് മെഡലുകള്‍ വാരിക്കൂട്ടട്ടേ. അവര്‍ രണ്ടുപേരും സഹോദരങ്ങളെ പോലെയാണ്. അതിനാല്‍ നീരജിനായും ഞാന്‍ പ്രാര്‍ഥിച്ചിരുന്നു’- എന്നുമാണ് ഒരു പാക് മാധ്യമത്തോട് അര്‍ഷാദ് നദീമിന്‍റെ അമ്മയുടെ ഹൃദയസ്‌പര്‍ശിയായ വാക്കുകള്‍. 

പാക് താരം അര്‍ഷാദ് നദീം എനിക്ക് മകനെ പോലെയെന്ന് നീരജ് ചോപ്രയുടെ അമ്മ പറയുന്ന വീഡിയോ നേരത്തെ വൈറലായിരുന്നു. ‘വെള്ളി നേട്ടത്തില്‍ ഞാന്‍ സന്തുഷ്ടയാണ്. സ്വര്‍ണം നേടിയ അര്‍ഷാദും എനിക്ക് മകനെ പോലെയാണ്. കഠിനാധ്വാനം ചെയ്താണ് എല്ലാവരും ഒളിംപിക്‌സില്‍ പങ്കെടുക്കുന്നത്’- എന്നുമായിരുന്നു നീരജിന്‍റെ അമ്മയുടെ വാക്കുകള്‍. 

പാരീസിലെ വാശിയേറിയ ഫൈനലില്‍ നീരജിനെ പിന്തള്ളി പാകിസ്ഥാന്‍റെ അര്‍ഷാദ് നദീം സ്വര്‍ണം നേടുകയായിരുന്നു. കഴിഞ്ഞ ടോക്യോ ഒളിംപിക്‌സില്‍ സ്വര്‍ണം നേടാന്‍ നീരജിന് സാധിച്ചിരുന്നു. ഒളിംപിക് റെക്കോര്‍ഡായ 92.97 മീറ്റര്‍ ദൂരമെറിഞ്ഞാണ് പാരിസില്‍ ഇക്കുറി നദീം സ്വര്‍ണം നേടിയത്. നീരജ് രണ്ടാം ശ്രമത്തില്‍ തന്‍റെ സീസണല്‍ ബെസ്റ്റായ 89.45 ദൂരമെറിഞ്ഞ് വെള്ളി അണിഞ്ഞു. ഗ്രനാഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സിനാണ് (88.54 മീറ്റര്‍) വെങ്കലം. ടോക്യോ ഒളിംപിക്‌സില്‍ അഞ്ചാം സ്ഥാനത്തായിരുന്നു നദീം ഫിനിഷ് ചെയ്‌തത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

Popular this week