KeralaNews

എൻസിപി ജില്ലാ വനിതാ സംഗമം 28 ന് കോട്ടയത്ത്

കോട്ടയം കേന്ദ്ര ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ച യഥാർത്ഥ എൻ സി പി യുടെ കോട്ടയം ജില്ലാ വനിത സംഗമം 28ആം തീയതി രാവിലെ 11ന് കോട്ടയംപടിഞ്ഞാറേക്കര ഓഡിറ്റോറിയത്തിൽ നടക്കും.

എൻസിപി സംസ്ഥാന അധ്യക്ഷൻ എം എമുഹമ്മദ് കുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും കോട്ടയം ജില്ലാ പ്രസിഡണ്ട് മുരളി തകിടിയേൽ അധ്യക്ഷത വഹിക്കും.വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും എൻസിപിയിൽ എത്തിയ പ്രവർത്തകരെ അദ്ദേഹം ഷാൾ അണിയിച്ച് സ്വീകരിക്കും

റോയി വാരിക്കാട് മുഖ്യപ്രഭാഷണം നടത്തും. വനിതാ സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് സബിതാ രാജൻ,ഡോക്ടർ തോമസ് അഗസ്റ്റിൻ, രാജേഷ് നട്ടാശേരി,ബിനു മറ്റക്കര , ഡേവിഡ് പി ജോൺ തുടങ്ങിയവർ സംസാരിക്കും.

രാവിലെ 11ന് തിരുനക്കര പഴയ ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിക്കുന്ന വനിത കളുടെ റാലി സംസ്ഥാന വൈസ് പ്രസിഡണ്ട് ഷാജി ഫിലിപ്പ് ഫ്ലാഗ് ഓഫ് ചെയ്യും.പത്ര സമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് മുരളി തകടിയേൽ , സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷാജി ഫിലിപ്പ്, കെ എം നൂർജഹാൻ, രാജേഷ് നട്ടാശേരി, കെ എം ജലീൽ പങ്കെടുത്തു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button