24.4 C
Kottayam
Sunday, September 29, 2024

നയൻതാര എന്റെ ലിസ്റ്റിലില്ല’ ലേഡീ സൂപ്പർ സ്റ്റാർ ആരാധകർ കരൺ ജോഹറിനെതിരെ

Must read

മുംബൈ: കോഫി വിത്ത് കരണ്‍ എന്ന ടോക് ഷോയില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ നായിക നയന്‍താരയ്ക്കെതിരെ പരാമര്‍ശം നടത്തിയ കരണ്‍ ജോഹറിനെതിരെ വിമര്‍ശനം. കോഫി വിത്ത് കരണ്‍ സീസണ്‍ 7 ന്‍റെ ഏറ്റവും പുതിയ എപ്പിസോഡിലാണ് സംഭവം. സാമന്തയും അക്ഷയ് കുമാറുമാണ് ഈ എപ്പിസോഡില്‍ എത്തിയത്.

ഷോയുടെ അവതാരകൻ കരൺ ജോഹർ സാമന്തയോട് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അഭിനേത്രിയായി കാണുന്ന നടി ആരാണ് എന്ന് ചോദിച്ചു. നയൻ‌താര എന്നായിരുന്നു സാമന്തയുടെ മറുപടി. തൊട്ടു പിന്നാലെ ‘എന്റെ ലിസ്റ്റിലില്ല’ എന്നായിരുന്നു കരണിന്റെ കമന്റ്. ഇതാണ് ആരാധകരെ പ്രകോപിതരാക്കിയത്.

ട്വിറ്ററിലും ഫേസ്ബുക്കിലും കരണിനെതിരെ ദക്ഷിണേന്ത്യന്‍ ആരാധകര്‍ വലിയ വിമര്‍ശനമാണ് നടത്തുന്നത്. ‘നയൻതാര ലേഡി സൂപ്പർ സ്റ്റാർ ആണ് സാർ. നിങ്ങളുടെ ലിസ്റ്റില്‍ അവര്‍ക്ക് ഇടം ആവശ്യമില്ല’ എന്നാണ് ഒരു ആരാധകൻ ട്വീറ്റ് ചെയ്തിരിക്കുന്നത്. നയൻതാരയുടെ പേര് പറഞ്ഞതിന് സാമന്തയ്ക്ക് അഭിനന്ദനവുമായി ആരാധകര്‍ രംഗത്ത് എത്തിയിട്ടുണ്ട്. 

എന്നാല്‍ നടിമാകുടെ ഒർമാക്‌സ് മീഡിയ ലിസ്റ്റിൽ ഒന്നാമതെത്തിയ സാമന്തയെ കരൺ ജോഹർ ഉദ്ദേശിച്ചതെന്നും. ഈ ലിസ്റ്റിൽ നയൻ‌താരയുടെ പേരില്ല എന്നാണ് കരൺ ജോഹര്‍ ഉദേശിച്ചത് എന്നുമാണ് ഒരു വിഭാഗം കരണിന് അനുകൂലമായി വാദിക്കുന്നത്. 

ഷാരൂഖ് ഖാൻ നായകനാകുന്ന ‘ജവാനി’ല്‍ നയൻ‌താരയാണ് നായിക.  തമിഴ് സംവിധായകന്‍ അറ്റ്ലി ആദ്യമായി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിന്‍റെ ചിത്രീകരണം മുംബൈയിൽ  പുരോഗമിക്കുകയാണ്. ചിത്രത്തിന്‍റെ ടീസര്‍ അടുത്തിടെ ഇറങ്ങിയിരുന്നു.  ‘ജവാൻ’ 2023 ജൂൺ രണ്ടാം തീയതി റിലീസ് ചെയ്യും. 

നേരത്തെ വിഗ്നേഷ് ശിവന്‍ സംവിധാനം ചെയ്ത  ‘കാത്ത് വാക്കുല രണ്ട് കാതൽ’എന്ന ചിത്രത്തില്‍ നയന്‍താരയും സാമന്തയും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇതില്‍ വിജയ് സേതുപതിയായിരുന്നു നായകന്‍. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week