മകന്‍ നല്‍കിയ സര്‍പ്രൈസില്‍ അമ്പരന്ന് നവ്യാ നായര്‍; വീഡിയോ കാണാം
മകന്‍ ഒരുക്കിയ സര്‍പ്രൈസ് പിറന്നാള്‍ ആഘോഷത്തില്‍ ഞെട്ടി നടിയും നര്‍ത്തകിയുമായ നവ്യാ നായര്‍. ആ സര്‍പ്രൈസ് പിറന്നാള്‍ ആഘോഷത്തിന്റെ വിശേഷങ്ങള്‍ നവ്യ തന്നെയാണ് പ്രേക്ഷകര്‍ക്കായി പങ്കുവെച്ചത്. മകന്‍ സായ് കൃഷ്ണയെ പരീക്ഷയ്ക്ക് കണക്ക് പഠിപ്പിക്കാന്‍ അടുത്ത് പിടിച്ചിരുത്തിയതായിരുന്നു നവ്യ നായര്‍. എന്നാല്‍ പഠിത്തത്തിനിടയില്‍ ഇടയ്ക്കിടെ മകന്‍ അസാധാരണമായി മുകളിലത്തെ നിലയിലേക്ക് പോകുന്നത് നവ്യ ശ്രദ്ധിച്ചിരുന്നു. അത് നവ്യയെ തീര്‍ത്തും അസ്വസ്ഥയാക്കി. രാത്രി എട്ട് മണി വരെ തീര്‍ത്തും സാധാരണമായി തോന്നിയ ദിവസത്തില്‍ പെട്ടെന്നാണ് പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ സംഭവിച്ചത്. നവ്യ ഒന്നും തന്നെ അറിഞ്ഞിരുന്നില്ല. മുകളില്‍ അമ്മയ്ക്ക് പിറന്നാള്‍ സര്‍പ്രൈസ് ഒരുക്കുകയായിരുന്നു മകന്‍.
പിറന്നാള്‍ നക്ഷത്രം വരുന്ന ദിവസം, തീര്‍ത്തും അപ്രതീക്ഷിതമായി, നവ്യയെ തേടി ആ സര്‍പ്രൈസ് എത്തി. നവ്യയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ അച്ഛനും അമ്മയും എത്തിയതും നവ്യ അറിഞ്ഞിരുന്നില്ല. എല്ലാത്തിനും ചുക്കാന്‍ പിടിച്ച മകനാണ്.
https://www.instagram.com/tv/B3CobQkA5zn/?utm_source=ig_web_copy_link