25.6 C
Kottayam
Friday, October 11, 2024

നവരാത്രി: ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് ഇന്നും നാളെയും സ്‌പെഷ്യല്‍ ട്രെയിനുകൾ

Must read

കൊച്ചി: നവരാത്രി തിരക്ക് കണക്കിലൊടുത്ത് കൂടുതൽ സ്പെഷൻ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ചെന്നൈ സെൻട്രൽ – കോട്ടയം, ചെന്നൈ എഗ്‌മൂർ – കന്യാകുമാരി റൂട്ടുകളിൽ ആണ് സ്പെഷൻ ട്രെയിനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയത്തേക്കുള്ള സർവീസുകൾ (നമ്പർ. 06195) ഇന്ന് (10.11.2024) രാത്രി 11.55ന് ചെന്നെെ സെൻട്രലിൽ നിന്ന് പുറപ്പെടും.

തൊട്ടടുത്ത ദിവസം (11.11.2024) ഉച്ചയ്ക്ക് 1.45ന് ട്രെയിൽ കോട്ടയത്ത് എത്തും.
കോട്ടയത്ത് നിന്നും ചെന്നെെയിലേക്ക് സർവീസുകൾ ഉണ്ടായിരിക്കും. 11,11,2024ന് വൈകിട്ട് 4.45ന് കോട്ടയത്ത് നിന്നും പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.20ന് ചെന്നെെ സെൻട്രലിലെത്തും. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ എന്നിവിടങ്ങളിൽ ആണ് ഈ ട്രെയിന് സ്റ്റോപ്പുകൾ ഉള്ളത്.

8 സ്ലീപ്പർ കോച്ചുകളും 10 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളുമാണ് ട്രെയിനിൽ ഉള്ളത്. ചെന്നൈ എഗ്‌മൂർ – കന്യാകുമാരി സ്പെഷൽ (06193) ഇന്ന് (10,11,202₨) 12നും രാത്രി 11.45ന് എഗ്‌മൂറിൽ നിന്ന് പുറപ്പെടും. നാളെ ഉച്ചയ്ക്ക് 12.20 കന്യാകുമാരിയിലെത്തും. ഇനിടെ നിന്നും നാളെയും ‌13നും ഉച്ചയ്ക്കു ശേഷം 2.45ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3.15ന് എഗ്‌മൂറിലെത്തും. ഇന്ന് എറണാകുളത്തു നിന്ന് മംഗളൂരുവിലേക്കും സ്പെഷൽ ട്രെയിനുണ്ട്.

അതേസമയം, നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും സംസ്ഥാനത്ത് നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും ഒക്ടോബർ 11ന് സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചു.

നവരാത്രിയെ വരവേൽക്കാൻ വേണ്ടി കേരളം ഒരുങ്ങി കഴിഞ്ഞു. കേരളത്തിലെ വിവിധ ക്ഷേത്രത്തിൽ വലിയ തരത്തിലുള്ള ഒരുക്കങ്ങൾ ആണ് നടക്കുന്നത്. കൊല്ലൂര്‍ മൂകാംബികക്ഷേത്രത്തിൽ വലിയ ഭക്തജനത്തിരക്കാണ് തിരക്കാണ് കഴി‍ഞ്ഞ ദിവസം അനുഭവപ്പെട്ടത്. നവരാത്രിയോടനുബന്ധിച്ച് ക്ഷേത്രദര്‍ശനം നടത്താൻ നിരവധി സിനിമാ താരങ്ങൾ എത്തുന്നുണ്ട്.

എറണാകുളം ചോറ്റാനിക്കര ക്ഷേത്രത്തിലും വലിയ ആഘോഷങ്ങൾ ആണ് നടക്കുന്നത്. നൂറിലേറെ വാദ്യകലാകാരന്മാരോടൊപ്പം പവിഴമല്ലിത്തറ മേളത്തിന്റെ മേളപ്രമാണിയായി നടൻ ജയറാം. നവരാത്രി മഹോത്സവത്തിന്റെ ഭാഗമായാണ് ക്ഷേത്രാങ്കണത്തിൽ പവിഴമല്ലിത്തറ മേളം എല്ലാ വർഷവും സംഘടിപ്പിക്കാറുണ്ട്. വലിയ ആഘോഷങ്ങൾ ആണ് ചോറ്റാനിക്കര അമ്പലത്തിൽ നടക്കുന്നത്. തുടർച്ചയായി 11-ാം വർഷമാണ് മേളം നടക്കുന്നത്. എല്ലാ വർഷവും മേളപ്രമാണി ജയറാമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മദ്യക്കുപ്പിയുമായി ഹോട്ടൽ മുറിയിൽ, ദൃശ്യങ്ങൾ പുറത്തായി; എസ്എഫ്ഐ നേതാക്കൾക്കെതിരെ അച്ചടക്ക നടപടി

തിരുവനന്തപുരം: ഹോട്ടൽ മുറിയിലെ മദ്യപാന ദൃശ്യം പുറത്തായതിന് പിന്നാലെ തിരുവനന്തപുരത്തെ എസ്എഫ്ഐ നേതാക്കൾക്കെതിരെ അച്ചടക്ക നടപടി. ജില്ലാ പ്രസിഡന്‍റ് നന്ദൻ മധുസൂദനനെയും ജില്ലാ സെക്രട്ടേറിയറ്റ് അംഗം സഞ്ജയ്‌ സുരേഷ് എന്നിവരെ ചുമതലയിൽ നിന്ന്...

ബറോസിന്റെ കഥ കോപ്പിയടി? ആരോപണവുമായി എഴുത്തുകാരന്‍; റിലീസ് തടയണമെന്ന് ഹര്‍ജി

കൊച്ചി: മോഹന്‍ലാല്‍ കന്നി സംവിധായകന്‍ ആകുന്ന മെഗാ ത്രിഡി ചിത്രമായ ബറോസിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി. ജര്‍മ്മന്‍ മലയാളിയായ എഴുത്തുകാരന്‍ ജോര്‍ജ് തുണ്ടിപ്പറമ്പില്‍ ആണ് ഹര്‍ജി നല്‍കിയത്. എറണാകുളം ജില്ലാ...

പരിശീലനത്തിനിടെ ഷെൽ പൊട്ടിത്തെറിച്ച് രണ്ട് അഗ്നിവീറുകൾക്ക് വീരമൃത്യു

മുംബൈ: പരിശീലനത്തിനിടെ ഷെൽ പൊട്ടിത്തെറിച്ച് രണ്ട് അഗ്നിവീറുകൾക്ക് വീരമൃത്യു. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. ഗോഹിൽ വിശ്വരാജ് സിങ് (20), സൈഫത്ത് (21) എന്നീ അഗ്നിവീറുകളാണ് വിരമൃത്യുവരിച്ചത്. സംഭവത്തിൽ സൈന്യം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.ഒരും സംഘം...

88 വയസുള്ള ആള് മരിക്കണ്ടേതല്ലേ? മരിച്ചു കഴിഞ്ഞ് ഒലിപ്പിക്കുന്ന വര്‍ത്തമാനം പറഞ്ഞില്ലല്ലോ,ബൈജുവിന് കയ്യടിച്ച്‌ സോഷ്യൽ മീഡിയ

തിരുവനന്തപുരം:കഴിഞ്ഞ ദിവസമാണ് വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് നടന്‍ ടിപി മാധവന്‍ അന്തരിച്ചത്. മലയാളം സിനിമാലോകം ഒന്നടങ്കം നടന് അനുശോചനം രേഖപ്പെടുത്തി രംഗത്ത് വന്നിരുന്നു. ഇതിനിടെ നടന്‍ ബൈജു പറഞ്ഞ ചില കാര്യങ്ങളും ശ്രദ്ധേയമാവുകയാണ്. ടിപി...

ഇനിയും ഗ്ലാമറാവാന്‍ എനിക്ക് നാണക്കേടില്ല! എന്തിനും തയ്യാറാണ്; മുന്‍പ് പറഞ്ഞതിൽ പശ്ചാതപിക്കുന്നില്ലെന്ന് ആരാധ്യ

മുംബൈ:ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ സാരി എന്ന സിനിമയില്‍ നായികയായി അഭിനയിച്ച് ശ്രദ്ധേയായി മാറിയിരിക്കുകയാണ് നടിയും മോഡലുമായ ആരാധ്യ ദേവി. ആരാധ്യയുടെ പിറന്നാള്‍ ആഘോഷത്തില്‍ രാം ഗോപാല്‍ വര്‍മ്മ പങ്കെടുത്തതും വലിയ...

Popular this week