27.8 C
Kottayam
Tuesday, May 28, 2024

എല്‍ഡിഎഫും യുഡിഎഫും ഇരട്ടകള്‍; പരസ്പരം ലയിച്ച് ‘കോമ്രേഡ് കോണ്‍ഗ്രസ് പാര്‍ട്ടി’ ആകണം,ആഞ്ഞടിച്ച് മോദി

Must read

കഴക്കൂട്ടം: എൽ.ഡിഎഫും യു.ഡി.എഫും ഇരട്ടകളെപ്പോലെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുർഭരണത്തിൽ, അഴിമതിയിൽ, അക്രമ രാഷ്ട്രീയത്തിൽ, വർഗീയതയിൽ, സ്വജനപക്ഷപാതത്തിൽ അങ്ങനെ നിരവധി കാര്യങ്ങളിൽ അവർ ഇരട്ട സഹോദരങ്ങളാണ്. ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും അവർ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായിക്കൊണ്ടിരിക്കുകയാണ്. ഇവരുടെ ഈ അടുപ്പം കാണുമ്പോൾ രണ്ടായി നിൽക്കേണ്ട കാര്യമില്ല പരസ്പരം ലയിക്കണമെന്നും അതിന് ‘കോമ്രേഡ് കോൺഗ്രസ് പാർട്ടി’ എന്ന് പേരിടണമെന്നും മോദി പറഞ്ഞു.

യു.ഡി.എഫിന് ഇടതുപക്ഷത്തെ പരാജയപ്പെടുത്താനുള്ള കഴിവോ, താല്പര്യമോ ഇല്ലെന്ന് ജനങ്ങൾക്ക് മനസിലായിരിക്കുന്നുവെന്നും മോദി പറഞ്ഞു. അതിനാൽ എൻ.ഡി.എയ്ക്ക് അനുകുലമായി വലിയ ജനപിന്തുണയുണ്ട്. ചെറുപ്പക്കാർ, സ്ത്രീകൾ, കന്നി വോട്ടർമാർ, പ്രൊഫഷണുകൾ എന്നിവരുടെ പിന്തുണയാണ് എൻ.ഡി.എയ്ക്ക് അനുകൂലമായ ജനമുന്നേറ്റത്തിന് നേതൃത്വം നൽകുന്നത്. എൽ.ഡിഎഫും യു.ഡി.എഫും കേരളത്തിലെ ജനങ്ങൾക്ക് ഒട്ടും ആവേശം പകരുന്ന നേതൃത്വമല്ല നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴക്കൂട്ടത്ത് നടത്തിയ പ്രസംഗത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേയും മോദി ആഞ്ഞടിച്ചു. കേരളത്തിലെ ക്ഷേത്രങ്ങളെ സംരക്ഷിക്കുക എന്ന ചുമതലയുള്ള തിരുവനന്തപുരത്തുനിന്നുള്ള ഒരു മന്ത്രി, ശബരിമലയിൽ അയ്യപ്പ വിശ്വാസികളെ ലാത്തികൊണ്ട് അടിക്കുന്നതിന് നേതൃത്വം നൽകിയ ബുദ്ധി കേന്ദ്രങ്ങളിലൊന്നായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വരിവിൽ കവിഞ്ഞ സ്വത്ത് സമ്പാദിക്കുക, സ്ത്രീകൾക്കെതിരേ അതിക്രമം കാണിക്കുക, പൊതുമുതൽ നശിപ്പിക്കുക എന്നിവയാണ് എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റേയും എംഎൽഎമാരുടെ ചെയ്തികളെന്നും അദ്ദേഹം പറഞ്ഞു.

കഠിനാധ്വാനിയായ ഏത് വ്യക്തിയേയും ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പേരിൽ ബലിയാടാക്കാൻ മടിയില്ലാത്ത പാർട്ടിയാണ് കോൺഗ്രസ് എന്നും അദ്ദേഹം ആരോപിച്ചു. എ -ഐ ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കത്തിൽ നമ്പി നാരായണൽ എന്ന ശാസ്ത്രജ്ഞന്റെ ശാസ്ത്ര ജിവിതം അവസാനിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഭരണത്തിന് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണെന്നം എൽഡിഎഫ് സർക്കാർ വികസനത്തിന്റെ പുതിയ മാതൃക കണ്ടെത്തുന്നതിൽ പരാജയപ്പെട്ടുവെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week