ചെക്കന്മാര്‍ വന്ന് തോളിലൊക്കെ കൈ വെക്കും; അസ്വസ്ഥത തോന്നറുണ്ടെന്ന് നമിത പ്രമോദ്
ആരാധകരുടെ അമിത സ്നേഹം പലപ്പോഴും താരങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. അത്തരത്തില്‍ തനിക്ക് ആരാധകരില്‍ നിന്നുമുണ്ടാകാറുള്ള അനുഭവങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് നടി നമിത പ്രമോദ്.ചില ആരാധകരുടെ സ്നേഹ പ്രകടനത്തില്‍ അസ്വസ്ഥത തോന്നാറുണ്ടെന്ന് നമിത പറയുന്നു. സ്നേഹം ഉള്ളത് കൊണ്ടാണ് ആരാധകര്‍ ഓടിയെത്തി സംസാരിക്കുന്നതും സെല്‍ഫിയെടുക്കുന്നതും പക്ഷെ ചില ചെക്കെന്മാര്‍ തോളില്‍ കയ്യിട്ട് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതില്‍ അസ്വസ്ഥത തോന്നാറുണ്ടെന്ന് നമിത പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നമിതയുടെ പ്രതികരണം.
‘ചേച്ചിമാരും ചേട്ടന്മാരും ചെറിയ കുട്ടികളുമൊക്കെ സ്നേഹത്തോടെ വന്ന് സംസാരിക്കും. പക്ഷെ ചില ചെക്കന്മാര്‍ വന്ന് തോളിലൊക്കെ കൈ വെക്കാന്‍ നോക്കും. ഇത് എനിക്ക്ഷ്ടമല്ല. നമ്മളെ ഒട്ടും പരിചയമില്ലാത്ത ആളുകളാണ്. അസ്വസ്ഥത തോന്നാറുണ്ട്’ നമിത പറയുന്നു. ചിലപ്പോള്‍ പുറത്ത് പോകുന്നത് പര്‍ദ്ദ ധരിച്ചാണെന്നും നമിത പറഞ്ഞു. ഒരുപാട് തിരക്കുള്ള സ്ഥലങ്ങളിലൊക്കെ പോകുമ്പോള്‍ പര്‍ദ്ദ ധരിച്ച് പോകാറുണ്ട്. തിരിച്ചറിഞ്ഞാലും കുഴപ്പമില്ലല്ലോ, സ്നേഹം കൊണ്ടല്ലേ അവര്‍ അടുത്ത് വരുന്നതും സംസാരിക്കുന്നതെന്നും നമിത പറഞ്ഞു. താരം പ്രധാന വേഷത്തിലെത്തുന്ന ചിത്രമായ അല്‍ മല്ലു റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയ്ലര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.