നാദിര്‍ഷായുടെ മകള്‍ക്ക് വിവാഹനിശ്ചയം,ചടങ്ങിനെ ആഘോഷമാക്കി ദിലീപും കാവ്യയും
കൊച്ചി:നാദിര്‍ഷയുടെ മകളുടെ വിവാഹ നിശ്ചയ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. നിശ്ചയ ചടങ്ങില്‍ തിളങ്ങിയതാകട്ടെ കാവ്യാ മാധവനും ദിലീപും. ഇരുവര്‍ക്കുമൊപ്പം മകള്‍ മീനാക്ഷിയും എത്തിയിട്ടുണ്ട്. നാളുകള്‍ക്ക് ശേഷം ദിലീപും കാവ്യയും പൊതു വേദിയിലെത്തിയത് ഈ ചടങ്ങിലാണ്. എന്നാല്‍ നിശ്ചയം എവിടെ വച്ച് നടന്നുവെന്നോ എപ്പോഴാണ് നടന്നതെന്നൊ സ്ഥിരീകരണങ്ങള്‍ ലഭിച്ചിട്ടില്ല. ബിലാല്‍ ആണ് ആയിഷയുടെ വരന്‍. പ്രമുഖ ബിസിനസുകാരനായ ലത്തീഫ് ഉപ്പള ഗേറ്റിന്റെ മകനാണ് ബിലാല്‍
വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തിരുന്നതെന്നാണ് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. നാദിര്‍ഷയും ദിലീപും കാവ്യയയും വര്‍ഷങ്ങളായി വളരെ അടുത്ത സുഹൃത്തുക്കളാണ്. ദിലീപും നാദിര്‍ഷയും സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ അടുത്ത സുഹൃത്തുക്കളായിരുന്നു.
കഴിഞ്ഞ ദിവസമാണ് ദിലീപും കാവ്യയും നാലാം വിവാഹവാര്‍ഷികമാഘോഷിച്ചത്. 2016 നവംബര്‍ 25നായിരുന്നു ദീലീപും കാവ്യ മാധവനും വിവാഹിതരായത്. ഗോസിപ്പുകള്‍ക്കിടയെും പ്രതികരിക്കാതെ മലയാളികള്‍ക്ക് സര്‍പ്രൈസ് നല്‍കിയായിരുന്നു ഇവരുടെ വിവാഹം.