Home-bannerKeralaNews
പാലാ ഉപതെരഞ്ഞെടുപ്പ്: എൻ.ഹരി എൻ.ഡി.എ സ്ഥാനാർത്ഥി
കോട്ടയം:പാലാ ഉപതെരഞ്ഞെടുപ്പിലെ എൻ ഡി.എ സ്ഥാനാർത്ഥിയായി ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് എൻ.ഹരിയെ പാർട്ടി നേതൃത്വം പ്രഖ്യാപിച്ചു.2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും പാലായിൽ നിന്ന് ഹരി ജനവിധി തേടിയിരുന്നു.
ABVP യിലൂടെ സജീവ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ എത്തുകയും തുടർന്ന് യുവമോർച്ചയുടെ വിവിധ ചുമതലകൾ വഹിച്ചു. യുവമോർച്ച ജില്ലാ പ്രസിഡന്റ്, യുവമോർച്ച സംസ്ഥാന സെക്രട്ടറി, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി, കഴിഞ്ഞ 3 വർഷമായി ബിജെപി ജില്ലാ പ്രസിഡന്റ് ആയി പ്രവർത്തിച്ചു വരികയാണ്.10 വർഷം പള്ളിക്കത്തോട് ഗ്രാമ പഞ്ചായത്തംഗം ആയിരുന്നു. ഇപ്പോഴത്തെ കാഞ്ഞിരപ്പള്ളി മണ്ഡലമായ പഴയ വാഴൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്.
ഭാര്യ : സന്ധ്യ
മക്കൾ: അമൃത ഹരി, സംവൃത ഹരി
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News