EntertainmentKeralaNews

കൊട്ടും മേളവും ആഘോഷം, നൃത്തം ചെയ്ത് വരൻ മൈഥിലിയെ വരവേറ്റ് സമ്പത്തിന്റെ വീട്ടുകാർ; വിഡിയോ

കൊച്ചി:നടി മൈഥിലിയുടെ വിവാഹ വിഡിയോ ആണ് പ്രേക്ഷകരുടെ ഇടയിൽ വൈറല്‍. വിവാഹശേഷം വരനായ സമ്പത്തിന്റെ വീട്ടിലേയ്ക്ക് മൈഥിലിയെ വരവേൽക്കുന്ന കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും വിഡിയോയിൽ കാണാം. ചെണ്ടകൊട്ടും മേളവുമായി ആഘോഷത്തോടെയാണ് നവവധുവിനെ വരവേൽക്കുന്നത്.

ആർക്കിടെക്റ്റായ സമ്പത്താണ് മൈഥിലിയുടെ വരൻ. വ്യാഴാഴ്ച രാവിലെ ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം.

https://www.instagram.com/p/Cc4RQFbJNJQ/?igshid=YmMyMTA2M2Y=

ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർഥ പേര്. പത്തനംതിട്ട കോന്നി സ്വദേശിയാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം.

https://www.instagram.com/reel/Cc4NSqUpKne/?igshid=YmMyMTA2M2Y=

കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സോൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം, മേരാ നാം ഷാജി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. ലോഹം എന്ന ചിത്രത്തിലൂടെ ഗായികയായും മൈഥിലി അരങ്ങേറ്റം കുറിച്ചിരുന്നു. ചട്ടമ്പി എന്ന ചിത്രമാണ് മൈഥിലിയുടേതായി ഇനി റിലീസിനൊരുങ്ങുന്നത്.

https://www.instagram.com/p/Cc4zjjOrgrh/?igshid=YmMyMTA2M2Y=

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button