KeralaNews

‘അമ്പാൻ സ്റ്റൈൽ സ്വിമ്മിം​ഗ് പൂൾ’ കാറിനുള്ളിൽ; വാഹനം പിടിച്ചെടുത്ത് ആർടിഒ,സഞ്ജുവിനെതിരെ നടപടി

ആലപ്പുഴ: ആവേശം സിനിമയിലെ അമ്പാൻ സ്റ്റൈലിൽ, സഫാരി കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂളൊരുക്കിയ യൂട്യൂബർ സ‍ഞ്ജു ടെക്കിക്കെതിരെ നടപടി. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ ആണ് സ‍‍‍ഞ്ജു ടെക്കിക്കെതിരെ നടപടി എടുത്തിരിക്കുന്നത്. സ്വിമ്മിം​ഗ് പൂൾ സജ്ജീകരിച്ച വാഹനം പൊതുനിരത്തിൽ ഓടിച്ചതോടെയാണ് നടപടിയെടുത്തിരിക്കുന്നത്.

വാഹനം പിടിച്ചെടുത്ത അധികൃതർ കാർ ഉടമയുടെയും ഡ്രൈവറുടെയും ലൈസൻസ് റദ്ദാക്കി. വാഹനത്തിൽ കുളിച്ചു, യാത്ര ചെയ്തു, കാര്‍ സ്വിമ്മിംഗ് പൂളുമായി പോവുന്നതിന്റെ ദൃശ്യങ്ങൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു, വെള്ളം പൊതു നിരത്തിലേയ്ക്ക് ഒഴുക്കി വിട്ടു എന്നിങ്ങനെയാണ് ആർടിഒയുടെ വിശദീകരണം. എന്നാൽ വരുമാന മാർഗത്തിനാണ് ഇങ്ങനെ ചെയ്തതെന്ന് യൂട്യൂബർ സഞ്ജു ടെക്കി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button