മൂന്ന് പിഞ്ചു മക്കളേയും ഭാര്യയേയും ഉപേക്ഷിച്ച് കാമുകിക്കൊപ്പം ഒളിച്ചോടിയ യുവഗായകനെതിരെ മുത്തലാഖ് കേസ്
കോഴിക്കോട്: മൂന്നു പിഞ്ചു മക്കളെയും ഭാര്യയേയും ഉപേക്ഷിച്ച് ഒളിച്ചോടിയ ഗായകനും കാമുകിയും അറസ്റ്റില്‍. കിനാലൂര്‍ കല്ലിടുക്കില്‍ ഷമ്മാസ്(35), നടുവണ്ണൂര്‍ കുറ്റിക്കാട്ടില്‍ ഷിബിന(31) എന്നിവരെയാണ് പോലീസ് തന്ത്രപൂര്‍വം സ്റ്റേഷനില്‍ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തത്. ഷമ്മാസിന്റെ ഭാര്യയുടെ പരാതിയിലാണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പിന്നീട് റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ മാസം 30നാണ് ഇരുവരെയും കാണാതായത്. യുവതിയുടെ ഭര്‍ത്താവ് ബാലുശ്ശേരി പോലീസ് സ്റ്റേഷനിലും യുവാവിന്റെ ഭാര്യ നല്ലളം സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. മാസങ്ങള്‍ക്കു മുന്‍പ് ഒരു വിവാഹ വീട്ടില്‍ വച്ചാണ് ഗായകനായ ഷമ്മാസും യുവതിയും തമ്മില്‍ പരിചയപ്പെട്ടതും പ്രണയത്തിലായതും.
രണ്ട് പേര്‍ക്കും കുടുംബമുള്ളതാണ്. മക്കളെ അടക്കം ഉപേക്ഷിച്ചാണ് ഇരുവരും ഒളിച്ചോടിയത്. കുടുംബത്തെ ഉപേക്ഷിച്ചുപോയ ഇവര്‍ കൊട്ടാരക്കര ഭാഗത്ത് ഒളിച്ചുതാമസിക്കുകയായിരുന്നു.