കാഞ്ഞങ്ങാട്: കാസര്‍ഗോട്ട് വോട്ട് ചെയ്യാത്തതിന്റെ പേരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി വീട് ആക്രമിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെയാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
കാഞ്ഞങ്ങാട് കല്ലൂരാവിയിലാണ് സംഭവം. ഇക്കഴിഞ്ഞ പതിനാറാം തീയതിയാണ് അതിക്രമം നടന്നത്. കല്ലൂരാവ് സ്വദേശിനി ജെസീനയുടെ വീടിന് നേരെയായിരുന്നു ആക്രമണം. മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വീട്ടു സാധനങ്ങള്‍ അടിച്ചു തകര്‍ത്തു.
കല്ലൂരാവിയിലെ 36-ാം വാര്‍ഡില്‍ ലീഗിന് ഭൂരിപക്ഷം കുറഞ്ഞിരുന്നു. ജെസീനയും കുടുംബവും വോട്ടു ചെയ്യുന്നതില്‍ നിന്ന് വിട്ടുനിന്നത് ഇതിന് കാരണമായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News