KeralaNews

ബന്ധുവായ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മുസ്ലീംലീഗ് നേതാവ് പിടിയില്‍

കണ്ണൂര്‍: ഒന്‍പതാം ക്ലാസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മുസ്ലിംലീഗ് നേതാവ് പിടിയില്‍. പഴയങ്ങാടി മാടായി പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് പി എം ഹനീഫയാണ്(മണവാട്ടി ഹനീഫ) അടുത്ത ബന്ധുവായ ബാലികയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഡ്രൈവിങ് പഠിപ്പിക്കാന്‍ എന്ന വ്യാജന നട്ടുച്ച നേരത്ത് വിജനമായ സ്ഥലത്തു കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരിന്നു. കുട്ടിയുടെ പിതാവ് ചൈല്‍ഡ് ലൈന്‍ മുഖേന നല്‍കിയ പരാതിയില്‍ കേസെടുത്തു അന്വേഷിച്ച പഴയങ്ങാടി പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കുട്ടിയുടെ അടുത്ത ബന്ധുവായ പ്രതി ബന്ധുവീട്ടിലേക്കെന്നു പറഞ്ഞാണ് രാവിലെ 11 മണിയോടുകൂടി 13 വയസ്സുള്ള പെണ്‍കുട്ടിയെയും അഞ്ച് വയസ്സുള്ള ആണ്‍കുട്ടിയെയും വീട്ടില്‍ നിന്നും ഇയാള്‍ കൊണ്ടുപോയത്. തുടര്‍ന്ന് വിജനമായ സ്ഥലത്തെത്തിച്ചു പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. അതേസമയം പീഡനശ്രമം മനസിലാക്കിയ പെണ്‍കുട്ടി അതിവിദഗ്ധമായി ഒഴിഞ്ഞു മാറുകയായിരുന്നു.

തിരിച്ചു വീട്ടിലേക്ക് വരുന്ന വഴിയില്‍ സംഭവം മറ്റാരും അറിയരുതെന്ന് താക്കീത് നല്‍കിയിരുന്നു. മാത്രമല്ല വാട്സ്ആപ്പിലേക്ക് ഞാന്‍ ചിലതൊക്കെ അയച്ചു തരാം എന്നും മറുപടി നല്‍കണം എന്നൊക്കെ പറഞ്ഞു. എന്നാല്‍ വീട്ടിലെത്തിയ പെണ്‍കുട്ടി 14 വയസുള്ള മൂത്ത സഹോദരനോട് കാര്യങ്ങള്‍ വിശദീകരിക്കുകയും തുടര്‍ന്ന് പ്രവാസിയായ പിതാവിനെ വിവരമറിയിക്കുകയുമായിരുന്നു. പിതാവ് വഴി സംഭവം പിതൃസഹോദരന്‍ അറിയുകയും ചൈല്‍ഡ് ലൈനിനു വിവരമറിയിക്കുകയുമായിരുന്നു.

കുട്ടിയെ ചെറിയ പ്രായത്തില്‍ തന്നെ പ്രതി കുട്ടിക്ക് തിരിച്ചറിയുന്ന രൂപത്തില്‍ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചിരുന്നതായും കുട്ടി വെളിപ്പെടുത്തി. സംഭവമറിഞ്ഞ് സംഭവമറിഞ്ഞ് കുടുംബാംഗങ്ങള്‍ മുഴുവനും കുട്ടിയോടൊപ്പം നിലകൊണ്ടപ്പോള്‍ പ്രതിയായ മണവാട്ടി ഹനീഫക്ക് വേണ്ടി വക്കാലത്തുമായി മുസ്ലിം ലീഗ് നേതൃത്വം പിതൃസഹോദരന്റെ അരികിലെത്തി കേസ് ഒതുക്കിത്തീര്‍ക്കണം എന്നും ഇത് സമുദായത്തിനും പാര്‍ട്ടിക്കും പേരുദോഷം ഉണ്ടാക്കുമെന്നും പറഞ്ഞു. ആദ്യ ഘട്ടത്തില്‍ നിങ്ങള്‍ ഇക്കാര്യങ്ങളില്‍ ഇടപെടരുതെന്ന് പറഞ്ഞ സഹോദരന്‍ കൂടുതല്‍ നേതാക്കള്‍ സമ്മര്‍ദം ചെലുത്താന്‍ ശ്രമിച്ചപ്പോള്‍ ഇക്കാര്യങ്ങള്‍ പോലീസിനോട് പറയുമെന്നും കേസില്‍ നിങ്ങളെയും പ്രതിയാകുമെന്നും ഇക്കാര്യത്തില്‍ സമുദായ സ്നേഹം വിളമ്പി ഈ വഴിക്ക് വരരുതെന്നും ആവശ്യപ്പെട്ടു.

അതേസമയം പ്രതി പോലീസിനോട് പറയുന്നത് ഞാന്‍ കുട്ടിയെ ഡ്രൈവിങ് പഠിപ്പിക്കാന്‍ കൊണ്ടുപോയതണെന്നാണ്. 13 വയസ്സുള്ള കുട്ടിക്ക് ഡ്രൈവിങ് പഠിപ്പിക്കാന്‍ വീട്ടുക്കാര്‍ പറഞ്ഞിട്ടില്ലെന്നും പിതൃസഹോദരന്‍ വ്യക്തമാക്കി. മണവാട്ടി സുലൈമാന്റെ ഇത്തരം സംഭവങ്ങള്‍ ആദ്യത്തെതല്ലെന്നും രാഷ്ട്രീയസ്വാധീനം ഭയന്ന് പുറത്തുപറയാന്‍ പലരും തയ്യാറാകുന്നില്ല എന്നാണ് തനിക്ക് ലഭിച്ച വിവരങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത് എന്ന് പിതൃസഹോദരന്‍ വ്യക്തമാക്കി.

മാടായി പഞ്ചായത്തിലെ മുന്‍ പഴയങ്ങാടി ടൗണ്‍ വാര്‍ഡ് മെമ്പര്‍,മാടായി പള്ളി മഹല്ല് കമ്മറ്റി മുന്‍ പ്രസിഡന്റ് നിലവില്‍ വൈസ് പ്രസിഡന്റ് തുടങ്ങിയ ചുമതലകള്‍ വഹിച്ചിരുന്നു. മത-രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യമായിരുന്ന ഹനീഫയെ കേസില്‍ നിന്നും രക്ഷപ്പെടുത്താനുള്ള നീക്കങ്ങള്‍ ഒരു വിഭാഗം നടത്തുമ്പോള്‍ കുടുംബാംഗങ്ങള്‍ ശക്തമായി എതിര്‍പ്പ് തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button