CrimeNews

തമിഴ്‌നാട്ടില്‍ കൊലക്കേസ് പ്രതികളെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു

ചെന്നൈ: ഈറോഡില്‍ കൊലക്കേസ് പ്രതികളായ രണ്ടുപേരെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. ബുധനാഴ്ച കോടതിയില്‍ ഹാജരായി തിരികെ വരുമ്പോഴാണ് സംഭവം. വാഹനത്തിലെത്തിയ ഒരു സംഘമാണ് ഇരുവരെയും ആക്രമിച്ചത്.

30ഉം 38ഉം വയസുള്ളവരാണ് കൊല്ലപ്പെട്ട പ്രതികള്‍. എട്ട് പേരടങ്ങിയ സംഘമാണ് കൊലക്ക് പിന്നിലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 2018ല്‍ നടന്ന കൊലപാതകത്തിലെ പ്രധാന പ്രതികളാണ് ഇപ്പോള്‍ കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button