CrimeKeralaNews

പാരമ്പര്യ വൈദ്യനെവെട്ടി നുറുക്കി പുഴയിൽ എറിഞ്ഞു, ഒറ്റമൂലി തട്ടിയെടുക്കാൻ, പ്രതി അറസ്റ്റിൽ

മലപ്പുറം: പാരമ്പര്യ വൈദ്യനെ ക്രൂരമായി കൊലപ്പെടുത്തി. മൈസൂർ സ്വദേശിയായ പാരമ്പര്യവൈദ്യൻ ഷാബാ ഷെരീഫാണ് കൊല്ലപ്പെട്ടത്. മലപ്പുറം കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷ്‌റഫിനെ കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടി. ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ ശേഷം ഇയാളുടെ മൃതദേഹം പ്രതി വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞു.

മൂലക്കുരു ചികിത്സ ഒറ്റമൂലി തട്ടിയെടുക്കാൻ വേണ്ടിയാണ് കൊലപാതകം നടത്തിയത്. കേസിനാസ്പദമായ സംഭവം നടന്നത് 2020ലായിരുന്നു. ഇപ്പോഴാണ് പ്രതി പിടിയിലായത്. ഒരു കവർച്ചാ കേസിലെ പരാതിക്കാരനായിരുന്നു ഷൈബിൻ. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പഴയ കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്.

കവർച്ചാ കേസിലെ പ്രതികൾ തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് മുന്നിൽ പ്രതിഷേധം നടത്തിയിരുന്നു. സമരം നടത്തിയവർ പരാതിക്കാരനായ ഷൈബിൻ കൊലക്കേസ് പ്രതിയാണെന്ന് പറഞ്ഞിരുന്നു. ഇതോടെ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു.

ഒന്നര വർഷത്തോളം ഷാബാ ഷെരീഫിനെ തടവിൽ വെച്ച് ക്രൂരമായി മർദ്ദിച്ചു. പിന്നീട് ഇയാൾ മരിച്ചതോടെ വെട്ടിനുറുക്കി ചാലിയാർ പുഴയിൽ തള്ളിയെന്നാണ് കണ്ടെത്തൽ. 

ഒഎല്‍എക്‌സില്‍ വരുന്ന പരസ്യം കണ്ട് വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് തട്ടിപ്പു നടത്തുന്ന മൂന്നംഗ സംഘം അറസ്റ്റില്‍. തട്ടിപ്പിലൂടെ കരസ്ഥമാക്കുന്ന വാഹനങ്ങൾ തമിഴ്നാട്ടിലാണ് സംഘം വിറ്റിരുന്നത്. പാലക്കാട് ആലത്തൂര്‍ സ്വദേശി  അനൂപ് കുമാര്‍ ,  അമ്പലപ്പുഴ സ്വദേശി അജിത്ത് , കോയമ്പത്തൂര്‍ സ്വദേശി നടരാജ്  എന്നിവരാണ് ചെങ്ങന്നൂര്‍ പോലീസിന്റെ പിടിയാലായത്.

ബംഗളുരു, ആലപ്പുഴ, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ചെങ്ങന്നൂര്‍ എസ്‌ഐ എസ്.അഭിലാഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം  പ്രതികളെ അറസ്റ്റ് ചെയ്തത്. പുലിയൂര്‍ സ്വദേശി  രതീഷിന്റെ മാരുതി ബലേനോ, ചെങ്ങന്നൂര്‍ സ്വദേശി രതീഷിന്റെ മാരുതി സ്വിഫ്റ്റ് എന്നിവ തട്ടിയെടുത്ത കേസിലാണ് പ്രതികള്‍ പിടിയിലായത്. വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് മറിച്ച് വില്‍പ്പന നടത്തുന്ന സംഘം,  ഒഎല്‍എക്‌സില്‍  പരസ്യം കണ്ട് ഇവര്‍ വാഹന ഉടമകളെ സമീപിക്കും. തുടർന്നാണ് തട്ടിപ്പ് നടത്തുക.

ജനുവരി 22 രതീഷിന്റെ വാഹനം ആലപ്പുഴ സ്വദേശിയായ അരുണ്‍, പ്രതികളായ അനൂപ്, അജിത്ത് എന്നിവര്‍ ചേര്‍ന്ന് 5,000 രൂപ അഡ്വാന്‍സ് നല്‍കിയ ശേഷം വീട്ടില്‍ നിന്ന് കൊണ്ടു പോയി. ആയിരം രൂപയായിരുന്നു ദിവസ വാടക. എന്നാല്‍ വാടക നല്‍കാത്തതിനെ ‘തുടര്‍ന്ന് വാഹനം തിരികെ  ചോദിച്ചങ്കിലും ഫലം ഉണ്ടായില്ല. 

ഇതേ തുടര്‍ന്നാണ് പരാതി നല്‍കിയത്.  ഇതില്‍ അരുണ്‍ അiരെന്ന് ഇതുവരേയും വ്യക്തമായിട്ടില്ല. ഇവര്‍ കൊടുത്ത ആധാര്‍ കാര്‍ഡ് പകര്‍പ്പുകളും വ്യാജമായിരുന്നു. കേരളത്തിലെ നിരവധി പോലീസ്  സ്‌റ്റേഷനുകളില്‍ വാഹന തട്ടിപ്പ് ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതികളാണ് ഇവര്‍. തട്ടിപ്പിലൂടെ കൈക്കലാക്കുന്ന വാഹനങ്ങള്‍ മറിച്ച് വില്‍ക്കാൻ കോയമ്പത്തൂര്‍ സ്വദേശി നാടരാജ് ആണ് ഇവരെ സഹായിക്കുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button