Home-bannerNationalNewsTop Stories

രോഗത്തിന് ശമനമുണ്ടായില്ല; രോഗി ഡോക്ടറുടെ ഭാര്യയെ കുത്തിക്കൊന്നു!

ന്യൂഡല്‍ഹി: ആറുമാസം ചികിത്സിച്ചിട്ടും രോഗം ഭേദമായില്ല, ഡോക്ടറുടെ ഭാര്യയെ രോഗി കുത്തി കൊലപ്പെടുത്തി. ഡല്‍ഹിയിലെ ഡോക്ടര്‍ രാമകൃഷ്ണ വര്‍മ ക്ലിനിക്കില്‍ വ്യാഴാഴ്ച രാവിലെയാണ് നാടകീയ സംഭവം അരങ്ങേറിയത്. ത്വക്ക് സംബന്ധമായ രോഗത്തിനാണ് പ്രതിയായ റഫീഖ് റഷീദ് ഡോക്ടറുടെ ക്ലിനിക്കിലെത്തിയത്. ആറുമാസം ചികിത്സിച്ചെങ്കിലും രോഗത്തിന് ശമനമുണ്ടായില്ല. ഭാര്യയ്ക്ക് പുറമെ ഇവരുടെ മകനെയും ഇയാള്‍ കുത്തി പരിക്കേല്‍പ്പിച്ചു.

 
രോഗം ഭേദമാകാതെ വന്നതോടെ ക്ഷുഭിതനായ റഫീഖ് ഡോക്ടറെ കാണാന്‍ ക്ലിനിക്കില്‍ എത്തിയപ്പോള്‍ ഡോക്ടറുടെ ഭാര്യയും മകനും മാത്രമാണ് ക്ലിനിക്കില്‍ ഉണ്ടായിരുന്നത്. പ്രതി ഡോക്ടറുടെ ഭാര്യയെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഡോക്ടറുടെ 19-കാരനായ മകനെയും ഇയാള്‍ കുത്തി പരിക്കേല്‍പ്പിച്ചെന്നും പൊലീസ് പറഞ്ഞു. നിവലിളി കേട്ട് എത്തിയ പരിസരവാസികള്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ത്രീയുടെ ജീവന്‍ രക്ഷിക്കാനായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button