പ്രവാസിയുടെ ഭാര്യയുമായി അവിഹിത ബന്ധം,യുവാവിനെ വീട്ടമ്മയുടെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് വെട്ടിക്കൊന്നു
ഹൈദരാബാദ്: നഗരത്തിനടുത്തുള്ള വെമുലവാഡയില്‍ പ്രവാസിയുടെ ഭാര്യയുമായി അടുപ്പമുണ്ടായിരുന്ന യുവാവിനെ വെട്ടിക്കൊന്നു.ബാര്‍ബര്‍ തൊഴിലാളിയായ നഗുല രവിയെന്നയാളാണ് കൊലപ്പെട്ടത്. ഇയാളുടമായി അടുപ്പമുണ്ടായിരുന്ന വിവാഹിതയായ സ്ത്രീയുടെ സഹോരനും ബന്ധുക്കളും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
മരിച്ച നഗുലയുമായി വീട്ടമ്മയ്ക്ക് നേരത്തെ പ്രേമ ബന്ധമുണ്ടായിരുന്നു. എന്നാല്‍ വ്യത്യസ്്ത ജാതിയില്‍പ്പെട്ടവരായതിനാല്‍ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചില്ല. യുവതിയെ പിന്നീട് വിദേശത്ത് ജോലിയുള്ള ആളുമായി വിവാഹം കഴിപ്പിയ്ക്കുകയും ചെയ്തു. ഭര്‍ത്താവ് വിദേശത്തേക്ക് പോയതോടെ യുവതി നഗുലയുമായുള്ള ബന്ധം തുടര്‍ന്നു.
വിവാഹത്തിനുശേഷവും ഇരുവരും ബന്ധം തുടരുന്നതായി യുവതിയുടെ ബന്ധുക്കള്‍ മനസിലാക്കി നഗുലിന് താക്കീത് നല്‍കി. എന്നാല്‍ താക്കീത് അവഗണിച്ചും ഇരുവരും ബന്ധം തുടര്‍ന്നു. പലവട്ടം രഹസ്യ കൂടിക്കാഴ്ചകളും നടത്തി.ഇതോടെ ഇയാളെ വധിയ്ക്കാന്‍ സഹോദരങ്ങളും ബന്ധുക്കളും തീരുമാനിയ്ക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം കൃത്യം നടപ്പിലാക്കി.
സുബ്രഹ്മണ്യ നഗറില്‍ ബൈക്കിനടുത്ത് നില്‍ക്കുകയായിരുന്ന നഗുലിനെ മൂവര്‍ സംഘം ചേര്‍ന്ന് അരിവാളിന് വെട്ടുകയായിരുന്നു. യുവാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആക്രമണം നടത്തിയ ഉടന്‍ തന്നെ പ്രതികള്‍ ഉടന്‍ തന്നെ ബൈക്കില്‍ രക്ഷപ്പെടുകയും ചെയ്തു.പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പ്രതികള്‍ ഒളിവിലാണ്