Home-bannerNationalNewsPolitics
വി. മുരളീധരന്‍ രാജ്യസഭാ ഡെപ്യൂട്ടി ചീഫ് വിപ്പ്
ന്യൂഡല്‍ഹി: വി. മുരളീധരന്‍ രാജ്യസഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പ്. ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്ററി യോഗമാണ് മുരളീധരനെ രാജ്യസഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പായി തെരഞ്ഞെടുത്തത്. കേന്ദ്രമന്ത്രിയായ പ്രഹ്ലാദ് ജോഷിയാണ് സര്‍ക്കാര്‍ ചീഫ് വിപ്പ്. അര്‍ജുന്‍ രാം മേഘ്വാള്‍ ലോക്സഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പാകും. ലോക്സഭയിലെ ബി.ജെ.പി ചീഫ് വിപ്പായി സഞ്ജയ് ജയ്സ്വാളിനേയും രാജ്യസഭയിലെ പാര്‍ട്ടി ചീഫ് വിപ്പായി നാരായണ്‍ ലാല്‍ പഞ്ചാരിയേയും നിയമിച്ചിട്ടുണ്ട്.
നരേന്ദ്രമോദിയാണ് ബി.ജെ.പിയുടെ ലോക്സഭാ കക്ഷിനേതാവ്. ലോക്സഭാ കക്ഷി ഉപനേതാവായി രാജ്നാഥ് സിങ്ങും കേന്ദ്രന്ത്രി തവാര്‍ചന്ദ് ഗെല്ലോട്ട് രാജ്യസഭാകക്ഷി നേതാവുമായിരിക്കും. രണ്ടാം എന്‍.ഡി.എ സര്‍ക്കാറിലെ വിദേശകാര്യ സഹമന്ത്രിയാണ് വി. മുരളീധരന്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News