Home-bannerKeralaNewsRECENT POSTS
കൊച്ചി മേയര്‍ സൗമിനി ജെയ്‌നിനെ മാറ്റില്ലെന്ന് മുല്ലപ്പള്ളി
കണ്ണൂര്‍: ഉപതെരഞ്ഞെടുപ്പില്‍ എറണാകുളത്ത് ഭൂരിപക്ഷം കുറഞ്ഞതിന്റെ പേരില്‍ കൊച്ചി മേയര്‍ സ്ഥാനത്തുനിന്ന് സൗമിനി ജെയിനെ മാറ്റില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. എറണാകുളത്തെ വിജയം നിറം മങ്ങിയതാണെങ്കിലും, കൊച്ചി മേയറെ മാറ്റില്ലെന്നും മേയറെ മാത്രമായി ബലിമൃഗമാക്കാനില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. വിജയമായാലും പരാജയമായാലും കൂട്ടുത്തരവാദിത്തമാണെന്നും ഒരാളെ മാത്രം കുറ്റപ്പെടുത്താനാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ഒളിയമ്പെയ്യുന്നവര്‍ അത് അവര്‍ക്ക് നേരെ തന്നെ പതിക്കുമെന്നോര്‍ക്കണമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News