Home-bannerKeralaNewsRECENT POSTS
പൗരത്വ ഭേദഗതി ബില്ലിനെതിരെ സി.പി.എമ്മുമായി ചേര്‍ന്ന് സമരത്തിനില്ലെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്ലിനെതിരേ സിപിഎമ്മുമായി ചേര്‍ന്ന് സമരത്തിനില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഎമ്മുമായി ചേര്‍ന്നുള്ള സമരം അടഞ്ഞ അധ്യായമാണ്. ദേശീയ തലത്തില്‍ ഐക്യത്തിനുള്ള സാധ്യതകള്‍ ഇല്ലാതാക്കിയത് സിപിഎമ്മാണെന്നും അദ്ദേഹം ആരോപിച്ചു.
സംയുക്ത സമരത്തില്‍ പങ്കെടുത്തതിനെക്കുറിച്ച് രമേശ് ചെന്നിത്തല യുഡിഎഫ് യോഗത്തില്‍ വിശദീകരിച്ചു. സംയുക്ത സമരം ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടുള്ള സിപിഎം പ്രഹസനമാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News